UP Madrasa Holidays: മദ്രസകളിൽ വെള്ളിയാഴ്ചയ്ക്ക് പകരം ഞായറാഴ്ച അവധി, മാറ്റം ജനുവരി മുതല്‍

UP Madrasa Holidays: മറ്റ് സ്കൂളുകളില്‍ നിലവിലുള്ളതുപോലെ മദ്രസകളിലും വെള്ളിയാഴ്ചകൾക്ക് പകരം ഞായറാഴ്ചകളിൽ അവധി പ്രഖ്യാപിക്കാൻ ഉത്തർ പ്രദേശ് മദ്രസ ബോർഡിന് ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Dec 21, 2022, 03:12 PM IST
  • മറ്റ് സ്കൂളുകളില്‍ നിലവിലുള്ളതുപോലെ മദ്രസകളിലും വെള്ളിയാഴ്ചകൾക്ക് പകരം ഞായറാഴ്ചകളിൽ അവധി പ്രഖ്യാപിക്കാൻ ഉത്തർ പ്രദേശ് മദ്രസ ബോർഡിന് ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.
UP Madrasa Holidays: മദ്രസകളിൽ വെള്ളിയാഴ്ചയ്ക്ക് പകരം ഞായറാഴ്ച അവധി, മാറ്റം ജനുവരി മുതല്‍

Lucknow: മുസ്ലീം മതപഠന കേന്ദ്രമായ മദ്രസകളുടെ നടത്തിപ്പിലും നിയമങ്ങളിലും സമൂല പരിഷ്ക്കരണത്തിന് ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍. സംസ്ഥാനത്തെ മദ്രസകളുടെ കണക്കെടുപ്പ് നടത്തിയതിന് പിന്നാലെ മദ്രസ അവധി ദിനത്തിലും മാറ്റം വരുത്താന്‍ നിര്‍ദ്ദേശിച്ച് ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍.

അതായത്, മറ്റ് സ്കൂളുകളില്‍ നിലവിലുള്ളതുപോലെ മദ്രസകളിലും വെള്ളിയാഴ്ചകൾക്ക് പകരം ഞായറാഴ്ചകളിൽ അവധി പ്രഖ്യാപിക്കാൻ ഉത്തർ പ്രദേശ് മദ്രസ ബോർഡിന് ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്. 

Also Read:  Bank Holidays January 2023:  ജനുവരിയില്‍ 14 ദിവസം ബാങ്കുകള്‍ക്ക് അവധി
 
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിയ്ക്കുന്ന നിര്‍ദ്ദേശം സംബന്ധിച്ച അന്തിമ തീരുമാനം ജനുവരിയിൽ ചേരുന്ന ബോർഡ് യോഗം കൈക്കൊള്ളും. അവധി ദിനം മാറ്റുന്നത് സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചതോടെ അധികൃതര്‍ യോഗം ചേര്‍ന്നിരുന്നു. മദ്രസ സേവന ചട്ടങ്ങൾ 2016 - ൽ ആവശ്യമായ ഭേദഗതികളും മാറ്റങ്ങളുമായി ബന്ധപ്പെട്ടായിരുന്നു യോഗം. ബോർഡ് അംഗങ്ങളും മദ്രസകളുടെ വലിയൊരു വിഭാഗം പ്രതിനിധികളും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. 

Also Read:  Money Tips: പ്രതിസന്ധികള്‍ നീങ്ങും, സമ്പത്ത് വര്‍ഷിക്കും, ബുധനാഴ്ച ഗണപതിയെ ആരാധിക്കാം 

നിലവില്‍ ഈ വിഷയത്തില്‍ മദ്രസ ബോര്‍ഡ് തീരുമാനം കൈക്കൊണ്ടിട്ടില്ല. യോഗത്തില്‍  സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് വെള്ളിയാഴ്ചകൾക്ക് പകരം ഞായറാഴ്ചകളിൽ ആഴ്ചതോറുമുള്ള അവധി നൽകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അവധി ദിവസം മാറ്റുന്നത് സംബന്ധിച്ച്  മദ്രസകളുമായി ബന്ധമുള്ള പലരും ഈ ആവശ്യം വളരെക്കാലമായി ഉന്നയിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശം യോഗത്തില്‍ അവതരിപ്പിച്ചതോടെ  പല മദ്രസകളുടെയും പ്രതിനിധികൾ ഈ നിർദ്ദേശത്തെ എതിർത്തു. യോഗം നിര്‍ദ്ദേശം ചര്‍ച്ച ചെയ്തു, എങ്കിലും തീരുമാനം കൈക്കൊണ്ടിട്ടില്ല. അന്തിമ തീരുമാനം ജനുവരിയിൽ ചേരുന്ന ബോർഡ് യോഗം കൈകൊള്ളും.  
 
ചൊവ്വാഴ്ച നടന്ന മദ്രസ ബോർഡ് യോഗത്തിൽ ഏതാനും പേർ മാത്രമാണ് വെള്ളിയാഴ്ചയ്ക്ക് പകരം ഞായറാഴ്‌ച പ്രതിവാര അവധി അനുവദിക്കുന്നതിനെ അനുകൂലിച്ചത് എന്നും മറ്റെല്ലാവരും എതിർത്തതായുമാണ് റിപ്പോര്‍ട്ട്. 

അതേസമയം, ജുമുഅ ഒരുക്കങ്ങൾ കണക്കിലെടുത്താണ് വെള്ളിയാഴ്ച ദിവസങ്ങളില്‍ മദ്രസകള്‍ക്ക് അവധി നൽകിയിട്ടുള്ളത്.  ഇത് ഉത്തർപ്രദേശിൽ മാത്രമല്ല, ഒരുപക്ഷേ രാജ്യത്തുടനീളമുള്ള എല്ലാ മദ്രസകളിലും  വെള്ളിയാഴ്ചകളിലാണ് അവധിയുള്ളത്. ഇസ്ലാം മതത്തില്‍ പ്രത്യേക പ്രാധാന്യമുള്ള ദിവസമാണ് വെള്ളിയാഴ്ച. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കുള്ള ഒരുക്കങ്ങൾ കണക്കിലെടുത്താണ് മദ്രസകളിൽ വെള്ളിയാഴ്ചകളില്‍ അവധി നല്‍കിവരുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News