Bank Holidays January 2023: ജനുവരിയില്‍ 14 ദിവസം ബാങ്കുകള്‍ക്ക് അവധി

Bank Holidays January 2023:  RBI മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2023 ജനുവരിയിൽ 14 ദിവസം ബാങ്കുകള്‍ക്ക് അവധി ആയിരിയ്ക്കും.  RBI പുറത്തുവിട്ട പട്ടികയില്‍ ചില അവധി ദിനങ്ങള്‍ പ്രാദേശിക അവധികളാണ്. അതായത്, ഈ അവധികള്‍ ചില പ്രത്യേക സംസ്ഥാനത്തിന് മാത്രം ബാധകമായിരിയ്ക്കും.

Written by - Zee Malayalam News Desk | Last Updated : Dec 21, 2022, 01:09 PM IST
  • RBI മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2023 ജനുവരിയിൽ 14 ദിവസം ബാങ്കുകള്‍ക്ക് അവധി ആയിരിയ്ക്കും.
Bank Holidays January 2023:  ജനുവരിയില്‍ 14 ദിവസം ബാങ്കുകള്‍ക്ക് അവധി

Bank Holidays January 2023:  പുതുവര്‍ഷം അടുത്തെത്തി, 2022 ഏതാണ്ട് അവസാനിക്കാറായതോടെ  2023 ലെ പുതുവർഷ കലണ്ടർ ആസൂത്രണം ചെയ്യാനുള്ള സമയമാണിത്. 2023 പുതുവത്സരം അടുത്തെത്തിയതോടെ ബാങ്ക് അവധിദിനങ്ങളുടെ പട്ടികയും എത്തി.  

RBI മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2023 ജനുവരിയിൽ 14 ദിവസം ബാങ്കുകള്‍ക്ക് അവധി ആയിരിയ്ക്കും. എല്ലാ  മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും എല്ലാ ഞായറാഴ്ചകളിലും ബാങ്കുകൾക്ക് അവധിയായിരിക്കും. RBI പുറത്തുവിട്ട പട്ടികയില്‍ ചില അവധി ദിനങ്ങള്‍ പ്രാദേശിക അവധികളാണ്. അതായത്, ഈ അവധികള്‍ ചില പ്രത്യേക സംസ്ഥാനത്തിന് മാത്രം ബാധകമായിരിയ്ക്കും.

Also Read:  FD Rates For Super Senior Citizens: 80 വയസ് കഴിഞ്ഞവര്‍ക്ക് ഈ ബാങ്കുകളില്‍ പണം നിക്ഷേപിക്കാം, അടിപൊളി നേട്ടങ്ങള്‍
 
2023  ജനുവരി മാസത്തിലെ അവധി ദിനങ്ങള്‍ ചുവടെ  (Bank Holidays January 2023)
 
ജനുവരി 1, 2023 (ഞായർ) : പുതുവർഷ പിറവി, ഞായര്‍ അവധി  

ജനുവരി 2, 2023 (തിങ്കൾ) : പുതുവത്സര ആഘോഷം,  മിസോറാം

ജനുവരി 5, 2023 (വ്യാഴം ) : ഗുരു ഗോവിന്ദ് സിംഗ് ജയന്തി,  ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി

ജനുവരി 8, 2023 (ഞായർ) : ഞായറാഴ്ച ബാങ്ക് അവധി

ജനുവരി 11, 2023 (ബുധൻ) : മിഷനറി ദിനം,  മിസോറാം

ജനുവരി 14, 2023 (ശനി) : രണ്ടാം ശനിയാഴ്ച ബാങ്ക് അവധി

ജനുവരി 15, 2023 (ഞായർ) : ഞായറാഴ്ച ബാങ്ക് അവധി

ജനുവരി 22, 2023 (ഞായർ) : ഞായറാഴ്ച ബാങ്ക് അവധി

2023 ജനുവരി 23 (തിങ്കൾ) : നേതാജി സുബാഷ് ചന്ദ്രബോസ് ജയന്തി,  ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ബാങ്ക് അവധി

ജനുവരി 25, 2023 (ബുധൻ) : സംസ്ഥാന ദിനം, ഹിമാചൽ പ്രദേശ്

ജനുവരി 26, 2023 (വ്യാഴം) : റിപ്പബ്ലിക് ദിനം

ജനുവരി 28, 2023 (ശനി) : നാലാമത്തെ ശനിയാഴ്ച ബാങ്ക് അവധി

ജനുവരി 29, 2023 (ഞായർ ): വാരാന്ത്യ ബാങ്ക് അവധി

ജനുവരി 31, 2023 (തിങ്കൾ) : മീ-ഡാം-മീ-ഫൈ ( Me-Dam-Me-Phi) അസമില്‍ ബാങ്കുകള്‍ക്ക് അവധി

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

  

Trending News