UP Assembly Election 2022: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഗോരഖ്പൂർ മണ്ഡലത്തിൽ നിന്നാണ് യോഗി ആദിത്യനാഥ് ജനവിധി തേടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കും.
രാവിലെ 11.40ഓടെ യോഗി ആദിത്യനാഥ് പത്രിക സമർപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗോരഖ്പൂരിലെ മഹാറാണ പ്രതാപ് ഇന്‍റർ കോളേജ് ഗ്രൗണ്ടിൽ രാവിലെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
അഞ്ച് തവണ ഗോരഖ്പൂർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള യോഗി ആദിത്യനാഥ് ഇക്കുറി ഗോരഖ്പൂർ നിയമസഭ മണ്ഡലത്തില്‍നിന്നും ജനവിധി തേടുകയാണ്. 1998,1999, 2004, 2009, 2014 എന്നീ വർഷങ്ങളിൽ നടന്ന പൊതുതിരഞ്ഞെടുപ്പിലാണ് യോഗി ലോക്സഭയിലെത്തിയത്. ആദ്യമായി ലോക്സഭയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന് 26 വയസായിരുന്നു പ്രായം.
Also Read: Owaisi’s Car Attacked: അസദുദ്ദീന്‍ ഉവൈസിക്ക് നേരെ ആക്രമണം, AIMIM മേധാവി സുരക്ഷിതന്‍
2017ൽ 312 സീറ്റുമായി ചരിത്രവിജയം നേടി ബിജെപി ഭരണമുറപ്പിച്ചപ്പോള്‍ എംപിയായിരുന്ന യോഗിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു.
സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ഉത്തർപ്രദേശിലെ ആദ്യ പാർട്ടി ബിജെപിയാണ്. ജനുവരി 15-ന് ബിജെപി ഈ പ്രഖ്യാപനം നടത്തിയിരുന്നു.
ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 10 നാണ് ഒന്നാം ഘട്ടം. ഫെബ്രുവരി 10, 14, 20, 23, 27 മാർച്ച് 3, 7 എന്നീ തീയതികളിലാണ് വോട്ടെടുപ്പ്. മാർച്ച് 10നാണ് വോട്ടെണ്ണൽ നടക്കുന്ന,ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...