ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ലോക്സഭയിലും രാജ്യസഭയിലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. പ്രേമം എന്ന മലയാള സിനിമയിൽ രഞ്ജി പണിക്കർ പറയുന്ന ഒരു ഡയലോഗ് ഉണ്ട്, ഇതൊക്കെ ഡിക്ഷണറിയിൽ ഉള്ള വാക്കല്ലെ, ചുമ്മാ അൺപാർലമെന്ററി ഒന്നും അല്ലല്ലോ എന്ന്. എന്നാൽ ഡിക്ഷണറിയിൽ ഉണ്ടെങ്കിലും ഈ വാക്കുകൾ ഒക്കെ ഇനി അൺപാർലമെന്ററി വാക്കുകൾ ആക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ലോക്സഭ സെക്രട്ടേറിയറ്റ് ആണ് അൺപാർലമെന്ററി വാക്കുകളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്.
അഴിമതിക്കാരൻ, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം തുടങ്ങി 65 വാക്കുകൾക്കാണ് പാർലമെന്റിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. നരേന്ദ്രമോദി സർക്കാരിനെതിരെ വിമർശനം ഉന്നയിക്കാൻ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളാണ് അൺപാർലമെന്ററി വാക്കുകളാക്കിയിരിക്കുന്നതെന്നാണ് പ്രധാന ആരോപണം.
പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വിവിധ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് കൈപ്പുസ്തകം ഇറക്കുന്ന പതിവുണ്ട്. ഈ ബുക്ക്ലെറ്റിലാണ് പാർലമെന്റിൽ ഉപയോഗിക്കാവുന്നതും ഉപയോഗിക്കാൻ പാടില്ലാത്തതുമായ വാക്കുകളെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. ഈ 65 വാക്കുകളും ഇനി അൺപാർലമെന്ററി ആയിരിക്കും. സഭാംഗങ്ങൾ ഈ വാക്ക് ഉപയോഗിച്ചാൽ അത് രേഖകളിൽ നിന്ന് നീക്കം ചെയ്യും. ഇവ നീക്കം ചെയ്യുന്നതിൽ അവസാന വാക്ക് രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറുമായിരിക്കും.
യുപിയിലെ ലുലു മാളിനെതിരെ വിദ്വേഷ പ്രചാരണം; പുരുഷ ജീവനക്കാര്‍ മുസ്ലീങ്ങളും വനിതാ ജീവനക്കാര്‍ ഹിന്ദുക്കളുമെന്ന്! വീഡിയോക്ക് പിറകെ
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ ലുലു മാള്‍ ഉദ്ഘാടനം ചെയ്തിട്ട് ദിവസങ്ങള്‍ പിന്നിട്ടതേ ഉള്ളു. അതിനിടെ മാളിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോലിലുള്ള വിദ്വേഷ പ്രചാരണം ആണ് നടക്കുന്നത്. ലുലു മാളിനുള്ളില്‍ കുറച്ചുപേര്‍ നിസ്‌കരിക്കുന്ന വീഡിയോ പുറത്ത് വരികയും അത് വൈറല്‍ ആവുകയും ചെയ്തിരുന്നു. അതിന് പിറകെയാണ് സാമൂഹ്യമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം തുടങ്ങിയത്. ജൂലായ് 11 ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരുന്നു മാള്‍ ഉദ്ഘാടനം ചെയ്തത്.
മലയാളിയായ എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു മാള്‍ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട റീട്ടെയില്‍ വ്യാപാര ശൃംഘലകളില്‍ ഒന്നാണ്. ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംരംഭവും ആണിത്. എന്നാല്‍ ലഖ്‌നൗവിലെ മാളിനെ പറ്റി ഇപ്പോള്‍ പ്രചരിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ്.
ആര്‍എസ്എസിന്റെ മുഖമാസികയായ ഓര്‍ഗനൈസറിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആയിരുന്നു നിസ്‌കാര വീഡിയോയും ഗുരുതര ആരോപണവും ആദ്യം പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത ലുലുമാളില്‍ മുസ്ലീങ്ങള്‍ പരസ്യമായി നിസ്‌കരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പ്. മാളിലെ പുരുഷ ജീവനക്കാര്‍ എല്ലാം മുസ്ലീങ്ങളാണെന്നും വനിതാ ജീവനക്കാരെല്ലാം ഹിന്ദുക്കളാണെന്നും ആണ് റിപ്പോര്‍ട്ടുകള്‍ എന്നും ട്വീറ്റില്‍ പറയുന്നുണ്ട്. ഇതിനെ പിന്‍പറ്റിയാണ് ഇപ്പോഴത്തെ പ്രചാരണങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...