UGC NET 2023: യുജിസി നെറ്റ് പരീക്ഷകളുടെ ഉത്തരസൂചിക ഉടൻ എത്തും, പരിശോധിക്കേണ്ടത് ഇങ്ങനെ

UGC NET 2023 answer key: ഉത്തര സൂചികകൾ നിങ്ങൾക്ക് ഓൺലൈനായി പരിശോധിക്കാം, റിലീസ് ചെയ്തുകഴിഞ്ഞാൽ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇത് വായിക്കാം  

Written by - Zee Malayalam News Desk | Last Updated : Mar 23, 2023, 03:18 PM IST
  • ഉത്തര സൂചികകൾ റിലീസ് ചെയ്തുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് സൈറ്റിൽ വായിക്കാം
  • ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയായിരുന്നു പരീക്ഷകൾ നടന്നത്
  • ഓരോ ചോദ്യത്തിനും 2 മാർക്കാണുള്ളത്
UGC NET 2023: യുജിസി നെറ്റ് പരീക്ഷകളുടെ ഉത്തരസൂചിക ഉടൻ എത്തും, പരിശോധിക്കേണ്ടത് ഇങ്ങനെ

യുജിസി നെറ്റ് പരീക്ഷകളുടെ ഉത്തരസൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഉടൻ പ്രഖ്യാപിക്കും. ഡിസംബർ സൈക്കിളിലെ ഉത്തര സൂചികയാണ് പുറത്ത് വിടുന്നത്. അഞ്ച് ഘട്ടങ്ങളിലായാണ് യുജിസി നെറ്റ് നടത്തിയത്. ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയായിരുന്നു പരീക്ഷകൾ നടന്നത്.

ഉത്തര സൂചികകൾ റിലീസ് ചെയ്തുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് nta.ac.in, ugcnet.nta.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇത് വായിക്കാം.അന്തിമ ഉത്തരസൂചിക പ്രഖ്യാപനത്തിന് ശേഷം ഫലം പ്രഖ്യാപിക്കും.

ഉത്തരസൂചിക എങ്ങനെ പരിശോധിക്കാം

1. UGC NET 2023 ന്റെ ഔദ്യോഗിക വെബ്സൈറ്റ് ugcnet.nta.nic.in സന്ദർശിക്കുക

2. UGC NET ഡിസംബർ 2022 ഫലം/ഉത്തരം കീ ഡൗൺലോഡ് ചെയ്യുക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

3. ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

4. നിങ്ങളുടെ UGC NET ഡിസംബർ ഫലം 2022 സ്ക്രീനിൽ ദൃശ്യമാകും

5. ഇത് ഡൗൺലോഡ് ചെയ്‌ത് ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക

യുജിസി നെറ്റ് 2023 മാർക്കിങ് സ്കീം: ഓരോ ചോദ്യത്തിനും 2 മാർക്കാണുള്ളത്. നെഗറ്റീവ് മാർക്ക് ഇല്ല.'ജെആർഎഫ്, 'അസിസ്റ്റന്റ് പ്രൊഫസർ' എന്നിവയ്ക്ക് പരിഗണിക്കുന്നതിന്, ഉദ്യോഗാർത്ഥി രണ്ട് പേപ്പറുകളിലും ഹാജരാകുകയും ജനറൽ പേപ്പറിന് കുറഞ്ഞത് 40% മാർക്കും നേടിയിരിക്കണം. ജനറൽ-ഇഡബ്ല്യുഎസ് വിഭാഗം ഉദ്യോഗാർത്ഥികൾ 
സംവരണ വിഭാഗക്കാർ എന്നിവർക്ക് ആകെ രണ്ട് പേപ്പറുകളിലും കുറഞ്ഞത് 35% മൊത്തം മാർക്ക് ആവശ്യമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News