UGC NET 2023: നെറ്റിന് അപേക്ഷിക്കാനുള്ള തീയ്യതികളിൽ മാറ്റം, പുതിയ തീയ്യതി ഇത്

ഇപ്പോൾ ഉദ്യോഗാർത്ഥികൾക്ക് 2023 ജനുവരി 21 മുതൽ ജനുവരി 23 വരെ അപേക്ഷിക്കാം. ഇതോടൊപ്പം, അപേക്ഷാ ഫീസ് അടക്കേണ്ട അവസാന തീയതി ജനുവരി 23

Written by - Zee Malayalam News Desk | Last Updated : Jan 22, 2023, 08:59 AM IST
  • തിയ തീയ്യതി അനുസരിച്ച് അപേക്ഷകർക്ക് 2023 ജനുവരി 23 വരെ പരീക്ഷക്ക് അപേക്ഷിക്കാം
  • ഉദ്യോഗാർത്ഥികൾ യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം
  • പരീക്ഷ ഫെബ്രുവരി മുതൽ
UGC NET 2023: നെറ്റിന് അപേക്ഷിക്കാനുള്ള തീയ്യതികളിൽ മാറ്റം,  പുതിയ തീയ്യതി ഇത്

UGC NET 2023: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഡിസംബറിൽ നടത്തുന്ന പരീക്ഷയുടെ രജിസ്ട്രേഷൻ തീയ്യതി നീട്ടി. പുതിയ തീയ്യതി അനുസരിച്ച് അപേക്ഷകർക്ക് 2023 ജനുവരി 23 വരെ പരീക്ഷക്ക് അപേക്ഷിക്കാം. നേരത്തെ ഇത് ജനുവരി 17 ആയിരുന്നു. ഉദ്യോഗാർത്ഥികൾ യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് ugcnet.nta.nic.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം.

അപേക്ഷിക്കേണ്ട വിധം

ഘട്ടം 1- ആദ്യം യുജിസി നെറ്റ് ugcnet.nta.nic.in ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2- വെബ്സൈറ്റിന്റെ ഹോം പേജിൽ ലഭ്യമായ UGC NET ഡിസംബർ 2022 രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3 ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ നൽകി സബ്മിറ്റ് ബട്ടൺ അമർത്തുക.
ഘട്ടം 4 നിങ്ങളുടെ അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
ഘട്ടം 5- ഉപയോഗത്തിനായി പൂരിപ്പിച്ച ഫോമിന്റെ പ്രിന്റ് ഔട്ട് എടുക്കുക.

UGC NET ഡിസംബർ 2022 അപേക്ഷാ ഫോം

NTA പുറപ്പെടുവിച്ച ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ഇപ്പോൾ ഉദ്യോഗാർത്ഥികൾക്ക് 2023 ജനുവരി 21 മുതൽ ജനുവരി 23 വരെ അപേക്ഷിക്കാം. ഇതോടൊപ്പം, അപേക്ഷാ ഫീസ് അടക്കേണ്ട അവസാന തീയതി ജനുവരി 23, ആണ്. UGC നെറ്റ് ഫെബ്രുവരി 21 മുതൽ മാർച്ച് 10 വരെയാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട ഏത് വിവരത്തിനും ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News