Chennai Accident: പ്രതിയെ പിടിക്കാൻ ബൈക്കിൽ ചേസിങ്; വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

Road Accident: ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മേല്‍മറുവത്തൂരിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 5, 2024, 02:35 PM IST
  • പ്രതിയെ പിടികൂടാനായി ബൈക്കില്‍ പിന്തുടരവെ കാറിടിച്ച് വനിത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം
  • മാധവരാം മില്‍ക്ക് കോളനി പോലീസ് സ്റ്റേഷനിലെ എസ്‌ഐ ജയശ്രീ, കോണ്‍സ്റ്റബിള്‍ നിത്യ എന്നിവരാണ് കൊല്ലപ്പെട്ടത്
Chennai Accident: പ്രതിയെ പിടിക്കാൻ ബൈക്കിൽ ചേസിങ്; വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

ചെന്നൈ: പ്രതിയെ പിടികൂടാനായി ബൈക്കില്‍ പിന്തുടരവെ കാറിടിച്ച് വനിത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം. മാധവരാം മില്‍ക്ക് കോളനി പോലീസ് സ്റ്റേഷനിലെ എസ്‌ഐ ജയശ്രീ, കോണ്‍സ്റ്റബിള്‍ നിത്യ എന്നിവരാണ് കൊല്ലപ്പെട്ടത്. 

Also Read: ബോളിവുഡ് താരം സൽമാൻ ഖാനെതിരേ വീണ്ടും വധഭീഷണി!

അപകടം നടന്നത് ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മേല്‍മറുവത്തൂരിന് സമീപമായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.
പോലീസുകാര്‍ ഇരുചക്ര വാഹനത്തിലാണ് യാത്ര ചെയ്തതിരുന്നത്. 

അമിതവേഗതയിലെത്തിയ കാര്‍ ഇവരെ പിന്നില്‍ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. റോഡിലേക്ക് തെറിച്ചുവീണ ജയശ്രീ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. നിത്യയെ ഉടനെ ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read: സൂര്യൻ വിശാഖം നക്ഷത്രത്തിലേക്ക്; നവംബർ 6 മുതൽ ഇവരുടെ തലവര മാറും!

സംഭവത്തില്‍ കാറോടിച്ചിരുന്നയാളെ പോലീസ് പിടികൂടി. തിരുവണ്ണാമലയിലെ എ മദന്‍കുമാര്‍ എന്നയാളെയാണ് മേല്‍വത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മദന്‍കുമാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടുലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള താരമാണ് ജയശ്രീ. ബൈക്ക് ഓടിക്കുന്ന റീല്‍സുകളാണ് ജയശ്രീ കൂടുതലും പങ്കുവെച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News