ഉത്തർപ്രദേശിലെ ഇറ്റാവ സഫാരി പാർക്കിലെ രണ്ട് സിംഹങ്ങൾക്ക് കൊവിഡ്

ഹൈ​ദ​രാ​ബാ​ദി​ലെ നെ​ഹ്റു സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന എ​ട്ട് സിം​ഹ​ങ്ങ​ൾ​ക്ക് കൊവിഡ് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​പി​യി​ലെ സിം​ഹ​ങ്ങ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്

Written by - Zee Malayalam News Desk | Last Updated : May 8, 2021, 10:32 AM IST
  • മൂ​ന്നും ഒ​മ്പ​തും വ​യ​സ് പ്രാ​യ​മു​ള്ള ഏ​ഷ്യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്
  • 14 സിം​ഹ​ങ്ങ​ളു​ടെ സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ന് അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു
  • തു​ട​ർ​ന്ന് ര​ണ്ട് പെ​ൺ​ സിം​ഹ​ങ്ങ​ൾ​ക്ക് കൊവിഡ്​ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു
  • നി​ല​വി​ൽ മ​റ്റു മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ഇ​വ​യെ മാ​റ്റി പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സ​ഫാ​രി പാ​ർ​ക്ക് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു
ഉത്തർപ്രദേശിലെ ഇറ്റാവ സഫാരി പാർക്കിലെ രണ്ട് സിംഹങ്ങൾക്ക് കൊവിഡ്

ലഖ്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് സിം​ഹ​ങ്ങ​ൾ​ക്ക് (Lion) കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നും ഒ​മ്പ​തും വ​യ​സ് പ്രാ​യ​മു​ള്ള ഏ​ഷ്യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലെ നെ​ഹ്റു സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന എ​ട്ട് സിം​ഹ​ങ്ങ​ൾ​ക്ക് കൊവിഡ് (Covid) സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​പി​യി​ലെ സിം​ഹ​ങ്ങ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 

14 സിം​ഹ​ങ്ങ​ളു​ടെ സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ന് അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ട് പെ​ൺ​ സിം​ഹ​ങ്ങ​ൾ​ക്ക് കൊവിഡ്​ (Covid 19) സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ മ​റ്റു മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ഇ​വ​യെ മാ​റ്റി പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സ​ഫാ​രി പാ​ർ​ക്ക് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ജീവനക്കാരിലേക്ക് കൊവിഡ് പ​ക​രാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു.

ALSO READ: covid19: മൃഗങ്ങൾക്കും രക്ഷയില്ല ഹൈദരാബാദിൽ എട്ട് സിംഹങ്ങൾക്ക് കോവിഡ്

ഹൈദരാബാദ് മൃഗശാലയിലെ എട്ട് ഏഷ്യൻ സിംഹങ്ങൾക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലുള‌ള സിംഹങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലാര്‍ ബയോളജി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് സിംഹങ്ങള്‍ക്ക് രോഗം കണ്ടെത്തിയത്.

നിരവധി ടൂറിസ്റ്റുകൾ വന്ന് പോകുന്ന പാർക്കാണിത്. അതുകൊണ്ട്  മനുഷ്യരില്‍ നിന്നാണോ രോഗം പടർന്നതെന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയില്ല. കൂടുതൽ പരിശോധനകൾക്കായി നിരവധി സാമ്പിളുകൾ മൃഗശാലയിൽ നിന്നും മറ്റും ശേഖരിച്ചിട്ടുണ്ട്. സിംഹങ്ങൾക്ക് ചുമയും വിശപ്പില്ലായ്‌മയും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സിംഹങ്ങൾക്ക് സി.ടി സ്‌കാൻ നടത്തും. ഇവിടുത്തെ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News