Train hit elephants | കോയമ്പത്തൂരിൽ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകൾ ചരിഞ്ഞു

വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Nov 27, 2021, 01:45 AM IST
  • ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമാണ് ചരിഞ്ഞത്
  • മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ ഇടിച്ചാണ് ആനകൾ ചരിഞ്ഞത്
  • കാട്ടാന കൂട്ടം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്
  • ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി
Train hit elephants | കോയമ്പത്തൂരിൽ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകൾ ചരിഞ്ഞു

കോയമ്പത്തൂർ: നവക്കരയിൽ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകൾ ചരിഞ്ഞു. ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ ഇടിച്ചാണ് ആനകൾ ചരിഞ്ഞത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.

കാട്ടാന കൂട്ടം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News