Tomato Price Hike: തക്കാളിയുടെ വില വാനംമുട്ടെ ഉയരുകയാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം തക്കാളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക എന്നത് ഈ അവസരത്തില്‍ ബുദ്ധിമുട്ടേറിയ കാര്യമാണ്. തക്കാളിയുടെ വിലക്കയറ്റത്തിൽ നിന്ന് സാധാരണക്കാർക്ക് ഇതുവരെ ആശ്വാസം ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിളിലും തക്കാളിയുടെ വില കുതിച്ചുയരുകയായിരുന്നു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും മഴയെ തുടർന്ന് വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് തക്കാളിയുടെ ചില്ലറ വിൽപന വില കിലോയ്ക്ക് 162 രൂപ വരെയെത്തി....!! തക്കാളിയുടെ ചില്ലറ വില്‍പ്പനയുടെ അഖിലേന്ത്യാ ശരാശരി വില വ്യാഴാഴ്ച കിലോയ്ക്ക് 95.58 രൂപയായിരുന്നു. ഏറ്റവും ഉയർന്ന വില ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ 162 രൂപയും കുറഞ്ഞ നിരക്ക് രാജസ്ഥാനിലെ ചുരു ജില്ലയിൽ 31 രൂപയുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചില്ലറ വിൽപന നിരക്കില്‍ തക്കാളിയുടെ അഖിലേന്ത്യാ ശരാശരി വില വ്യാഴാഴ്ച കിലോയ്ക്ക് 95.58 രൂപയായിരുന്നു.
ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം, മെട്രോ നഗരങ്ങളിൽ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് തക്കാളി വില്‍ക്കപ്പെട്ടത് കൊൽക്കത്തയിലാണ്, കിലോയ്ക്ക് 152 രൂപ..!! തൊട്ടുപിന്നില്‍ ഡല്‍ഹിയാണ്. ഡൽഹിയിൽ കിലോയ്ക്ക് 120 രൂപയ്ക്കും ചെന്നൈയിൽ 117 രൂപയ്ക്കും മുംബൈയിൽ 108 രൂപയ്ക്കുമാണ് തക്കാളി വിൽക്കപ്പെടുന്നത്.
അതേസമയം, തക്കാളിയുടെ ഉയർന്ന വിലയിൽ നിന്ന് പൊതുജനങ്ങൾക്ക് ആശ്വാസം പകരാൻ തമിഴ്നാട് സർക്കാർ നടപടി കൈക്കൊണ്ടിട്ടുണ്ട്. സര്‍ക്കാര്‍ സംസ്ഥാനത്തെ റേഷൻ കടകളിൽ കിലോയ്ക്ക് 60 രൂപ നിരക്കിൽ തക്കാളി ലഭ്യമാക്കുന്നുണ്ട്. കൂടാതെ, ചെന്നൈ, കോയമ്പത്തൂർ, സേലം, ഈറോഡ്, വെല്ലൂർ എന്നിവിടങ്ങളിലെ പന്നൈ പശുമൈ (ഫാം ഫ്രഷ്) കടകളിൽ തക്കാളി കിലോയ്ക്ക് 60 രൂപ നിരക്കിൽ വിൽക്കുമെന്നും സംസ്ഥാന സർക്കാർ പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.
തക്കാളി വില പോക്കറ്റ് കാലിയാക്കുമ്പോള്‍ ഈ ചുവന്നു തുടുത്ത പച്ചക്കറി സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തക്കാളി വിലയാണ് ട്രെന്‍ഡ്. ആളുകൾ തക്കാളി വിലക്കയറ്റത്തില്‍ ഗാനം നിര്‍മ്മിച്ച് നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതായത്, തക്കാളി വിലക്കയറ്റത്തിന്‍റെ വേദന ശമിപ്പിക്കാൻ രസകരമായ ഒരു ഗാനം നൃത്ത രംഗത്തോടൊപ്പം പങ്കുവെച്ചിരിക്കുകയാണ് നെറ്റിസൺസ്.
വീഡിയോ കാണാം...
ഇതിനിടെ ബോളിവുഡ് നര്‍ത്തകി രാഖി സാവന്തും തക്കാളി വിലയില്‍ പ്രതികരണവുമായി എത്തി. ഈ സാഹചര്യത്തില്‍ വിവാഹത്തിനും പിറന്നാള്‍ പാര്‍ട്ടിയിലും സമ്മാനമായി തക്കാളി നല്‍കാം എന്നാണ് രാഖി അഭിപ്രായപ്പെടുന്നത്... തക്കാളി ഉപയോഗിച്ചുള്ള സമ്മാനങ്ങൾ നല്‍കി പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കാം എന്ന് രാഖി അഭിപ്രായപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...