കല്ലാക്കുറിച്ചിയിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം; പൊലീസിന് നേരെ കല്ലേറ്

പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം അക്രമാസക്തമായി

Written by - Zee Malayalam News Desk | Last Updated : Jul 17, 2022, 02:06 PM IST
  • പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറിയുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു
  • സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു
  • പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്
 കല്ലാക്കുറിച്ചിയിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം; പൊലീസിന് നേരെ കല്ലേറ്

തമിഴ്നാട് കല്ലാക്കുറിച്ചിയിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം. പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറിയുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു. 

സമീപത്തെ ചിന്നസേലത്തെ ഒരു സ്‌കൂൾ വളപ്പിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകർ സ്ഥാപനത്തിന്റെ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബസുകൾക്ക് തീയിടുകയും പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുകയും ചെയ്തു. 

കഴിഞ്ഞ ദിവസമാണ് ചിന്ന സേലത്തുള്ള സ്വകാര്യ ഹയർസെക്കൻഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.  രണ്ട് അധ്യാപകർ പീഡിപ്പിക്കുന്നുവെന്ന്  എഴുതിയ കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. തുടർന്ന് അധ്യാപകർ ആരോപണം നിഷേധിച്ചപ്പോൾ, സ്‌കൂൾ മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിച്ച് വിദ്യാർത്ഥിയുടെ മാതാപിതാക്കളും ബന്ധുക്കളും ബുധനാഴ്ച കല്ലക്കുറിച്ചി-സേലം ഹൈവേ ഉപരോധിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News