Covid ഭേദമായവർ ഒരുഡോസ് വാക്സിൻ സ്വീകരിച്ചാൽ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാമെന്ന് ICMR

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരേക്കാൾ കൊവിഡ് ഭേദമായി ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്ക് ഡെൽറ്റ വകഭേദത്തെ ചെറുക്കാനുള്ള പ്രതിരോധശേഷി ഉണ്ടെന്ന് പഠനത്തിൽ കണ്ടെത്തിയതായി ഐസിഎംആർ

Written by - Zee Malayalam News Desk | Last Updated : Jul 4, 2021, 05:04 PM IST
  • ഒന്നോ രണ്ടോ ഡോസ് കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ച ആളുകളേക്കാൾ ഡെൽറ്റ വകഭേദത്തിൽ നിന്ന് ഇവർക്ക് സംരക്ഷണം ലഭിക്കുമെന്ന് പഠനം
  • പഠനത്തിന്റെ അന്തിമ വിശകലനം പൂർത്തിയായിട്ടില്ല
  • രണ്ട് ഡോസ് സ്വീകരിച്ചവരിലെ രോ​ഗപ്രതിരോധശേഷി, ബ്രേക് ത്രൂ കേസുകളിലൂടെ കൊവിഡ് ബാധിച്ചവരുടെ പ്രതിരോധ ശേഷി എന്നിവ പഠനവിധേയമാക്കി
  • ന്യൂട്രലൈസേഷൻ ഓഫ് ഡെൽറ്റ വേരിയന്റ് വിത്ത് സേറ ഓഫ് കൊവിഷീൽഡ് വാക്സിൻസ് ആന്റ് കൊവിഡ് റിക്കവേർഡ് വാക്സിനേറ്റഡ് ഇൻഡിവിജ്വൽസ് എന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
Covid ഭേദമായവർ ഒരുഡോസ് വാക്സിൻ സ്വീകരിച്ചാൽ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാമെന്ന് ICMR

ന്യൂഡൽഹി: കൊവിഡ് (Covid) ഭേദമായവർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചാൽ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് ഐസിഎംആറിന്റെ പുതിയ പഠനത്തിൽ കണ്ടെത്തൽ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരേക്കാൾ കൊവിഡ് ഭേദമായി ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്ക് ഡെൽറ്റ വകഭേദത്തെ (Delta variant) ചെറുക്കാനുള്ള പ്രതിരോധശേഷി ഉണ്ടെന്ന് പഠനത്തിൽ കണ്ടെത്തിയതായി ഐസിഎംആർ വ്യക്തമാക്കി.

ന്യൂട്രലൈസേഷൻ ഓഫ് ഡെൽറ്റ വേരിയന്റ് വിത്ത് സേറ ഓഫ് കൊവിഷീൽഡ് വാക്സിൻസ് ആന്റ് കൊവിഡ് റിക്കവേർഡ് വാക്സിനേറ്റഡ് ഇൻഡിവിജ്വൽസ് എന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഐസിഎംആർ (ICMR), പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഡിപ്പാർട്ട്മെന്റ് ഓഫ് ന്യൂറോ സർജറി, കമാൻഡ് ഹോസ്പിറ്റൽ, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ് പൂനെ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

ALSO READ: Kerala COVID Update : തുടർച്ചയായി മൂന്നാം ദിവസവും 12,000 കടന്ന് സംസ്ഥാനത്തെ കോവിഡ് നിരക്ക്, മരണം 135

ഒന്നോ രണ്ടോ ഡോസ് കൊവിഷീൽഡ് വാക്സിൻ (Covishield) സ്വീകരിച്ച ആളുകളേക്കാൾ ഡെൽറ്റ വകഭേദത്തിൽ നിന്ന് ഇവർക്ക് സംരക്ഷണം ലഭിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. പഠനത്തിന്റെ അന്തിമ വിശകലനം പൂർത്തിയായിട്ടില്ല. കൊവിഷീൽഡ് വാക്സിന്റെ ഒരു ഡോസ്, രണ്ട് ഡോസ് എന്നിവ സ്വീകരിച്ച ആളുകളുടെ രോ​ഗപ്രതിരോധ ശേഷിയിൽ ഉണ്ടായ മാറ്റം, കൊവിഡ് ഭേദമായതിന് ശേഷം ഒരു ഡോസ് സ്വീകരിച്ചവരിലെ രോ​ഗപ്രതിരോധ ശേഷി, രണ്ട് ഡോസ് സ്വീകരിച്ചവരിലെ രോ​ഗപ്രതിരോധശേഷി, ബ്രേക് ത്രൂ കേസുകളിലൂടെ കൊവിഡ് ബാധിച്ചവരുടെ പ്രതിരോധ ശേഷി എന്നിവ പഠനവിധേയമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News