അസമിൽ വിഷക്കൂൺ കഴിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേർ മരിച്ചു . 6 വയസുള്ളകുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു . വിഷക്കൂൺ കഴിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നവരാണ് മരിച്ചതിലധികവും . നിരവധി പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
തോട്ടം തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള 35 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഇവരിൽ 13 പേരാണ് മരിച്ചത് . കഴിഞ്ഞ 5 ദിവസത്തിനിടയിലാണ് അസുഖബാധിതരായി ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത് .
ഏപ്രിൽ 6നാണ് സംഭവം . ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ സ്ത്രീ തൊഴിലാളികളാണ് വിഷക്കൂൺ പറിച്ചത് . തുടർന്ന് പാചകം ചെയ്ത് കുട്ടികൾ അടക്കം ഭക്ഷിക്കുകയായിരുന്നു . വയറിളക്കം,ഛർദ്ദി തുടങ്ങിയ അസ്വസ്ഥതകൾ നിരവധിയാളുകൾക്ക് കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...