ന്യൂഡൽഹി: ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനിടെ വൈറസിന്റെ റീ പ്രോഡക്ഷൻ വാല്യു (ആർ വാല്യു) 1.22 ആയി. ആർ വാല്യു ഒന്നിന് മുകളിലാകുന്നത് വൈറസ് വ്യാപനം ശക്തിപ്പെടുന്നതിന്റെ സൂചനയാണ്.
വൈറസ് ബാധിച്ച 10 പേരിൽ നിന്ന് ശരാശരി എത്ര പേർക്ക് കോവിഡ് പകരുമെന്നതാണ് ആർ വാല്യുവിലൂടെ കണക്കാക്കുന്നത്. ആർ വാല്യു ഒന്ന് ആണെങ്കിൽ കോവിഡ് ബാധിച്ച ഓരോ പത്ത് പേരും പത്ത് പേർക്ക് കൂടി വൈറസിനെ വ്യാപിപ്പിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.
അതേസമയം, മഹാരാഷ്ട്രയിൽ ഒമിക്രോൺ കേസുകളിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. 198 കേസുകളാണ് മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. സംസ്ഥാന ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, മഹാരാഷ്ട്രയിൽ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 450 ആയി ഉയർന്നു.
അതിനിടെ മഹാരാഷ്ട്രയിലെ പിംപ്രി-ചിന്ച്ച്വാദിൽ നൈജീരിയയിൽ നിന്നെത്തിയ 52കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പരിശോധനയിൽ ഇയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 28 നാണ് ഇയാൾ മരിച്ചത്. എന്നാൽ മരണ കാരണം ഒമിക്രോൺ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ALSO READ: Maharashtra Covid 19 : മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്നു
അതേസമയം, മുംബൈയിൽ 3,671 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 371 പേർ രോഗമുക്തി നേടി. സജീവ കേസുകൾ 11,360 ആയി. നഗരത്തിലെ മൊത്തം കേസുകളിൽ, ധാരാവിയിൽ 20 കേസുകൾ രേഖപ്പെടുത്തി. മെയ് 18 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. കഴിഞ്ഞ ആഴ്‌ചയ്‌ക്കിടെ മുംബൈയിൽ കോവിഡ് കേസുകളിൽ അഞ്ചിരട്ടി വർധനവ് ഉണ്ടായിട്ടുണ്ട്.
മഹാരാഷ്ട്രയിൽ ആകെ 5,368 കേസുകൾ റിപ്പോർട്ട് ചെയ്തു. നേരത്തെ, മഹാരാഷ്ട്ര കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം കേസുകളുടെ വർധനവിൽ ആശങ്ക പ്രകടിപ്പിക്കുകയും മുംബൈയിൽ കോവിഡ് മൂന്നാം തരംഗം ഇതിനകം ആരംഭിച്ച് കഴിഞ്ഞെന്നും അഭിപ്രായപ്പെട്ടു. മുൻകരുതൽ നടപടിയുടെ ഭാഗമായി യുഎഇയിൽ നിന്ന് മുംബൈയിലെത്തുന്ന വിമാന യാത്രക്കാർക്ക് ബിഎംസി ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...