Banned dogs in India: പിറ്റ്ബുൾ മുതൽ റോട്ട്വീലർ വരെ; ഇരുപതോളം നായകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച് കേന്ദ്രസർക്കാർ

Sale of Rottweiler dog banned in India: പിറ്റ്ബുൾ ടെറിയേർസ്, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങിയവയുടെ ഇറക്കുമതിയും വിൽപ്പനയുമാണ് നിരോധിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Mar 13, 2024, 01:53 PM IST
  • ഈ വിഭാഗത്തിൽപ്പെട്ട നായകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകരുത്.
  • സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം കത്തയച്ചിട്ടുണ്ട്.
  • മനുഷ്യ ജീവന് ഭീഷണിയാണെന്ന വിദഗ്ധ സമിതി റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം.
Banned dogs in India: പിറ്റ്ബുൾ മുതൽ റോട്ട്വീലർ വരെ; ഇരുപതോളം നായകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പിറ്റ്ബുൾ ടെറിയർ, റോട്ട് വീലർ, അമേരിക്കൻ ബുൾഡോഗ് തുടങ്ങി ഇരുപതോളം നായകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച് കേന്ദ്രസർക്കാർ. മനുഷ്യ ജീവന് ഭീഷണിയാണെന്ന വിദഗ്ധ സമിതി റിപ്പോർട്ട് പരിഗണിച്ചാണ് കേന്ദ്രസർക്കാർ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. ഈ വിഭാഗത്തിൽപ്പെട്ട നായകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകരുതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം കത്തയച്ചിട്ടുണ്ട്. 

പിറ്റ്ബുൾ ടെറിയേർസ്, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ, ഫില ബ്രാസിലേറിയോ, നിയപോളിറ്റൻ മാസ്റ്റിഫ്, വോൾഫ് ഡോഗ്, ബോർബോൽ, പ്രെസോ കനാറിയോ, ടോസ ഇനു, കെയിൻ കോർസൊ, ഡോഗോ അര്ജന്റിനോ, ജാപ്പനീസ് ടോസ, ബാൻഡോഗ്, ടെറിയേർസ് തുടങ്ങി ഇരുപതിൽ അധികം വിഭാഗത്തിൽ പെട്ട നായകളുടെയും അവയുടെ ക്രോസ് ബ്രീഡുകളുടെയും ഇറക്കുമതിയും വിൽപ്പനയുമാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. 

ALSO READ: രാമേശ്വരം കഫേ സ്‌ഫോടനം: മുഖ്യപ്രതി കസ്റ്റഡിയിൽ

പന്നിയാർ എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണം; റേഷൻ കട തകർത്തു

ഇടുക്കി: പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കട വീണ്ടും കാട്ടാന തകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നു കാടു കടത്തിയതിനു ശേഷം ആദ്യമായാണ് റേഷൻ കടയ്ക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടാകുന്നത്.

രാവിലെ മൂന്നു മണിയോടു കൂടിയാണ് ഇടുക്കി പന്നിയാർ എസ്റ്റേറ്റിലെ റേഷൻകടയിൽ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. സമീപത്തുണ്ടായിരുന്ന കൊടിമരം വൈദ്യുത ഫെൻസിങ്ങിന് മുകളിലേക്ക് മറിച്ചിട്ട് വേലി തകർത്താണ് ആന അകത്ത് കയറിയത്. കെട്ടിടത്തിൽ കൊമ്പുകൾ കൊണ്ട് ഇടിച്ച് തകർത്ത ശേഷം അരിച്ചാക്കുകൾ പുറത്തേക്ക് വലിച്ചിട്ടു. രണ്ട്  ചാക്ക് അരിയും ആന ഭക്ഷിച്ചു. തുടർച്ചയായി അരി കൊമ്പന്റെ ആക്രമണം ഉണ്ടായതിനെ തുടർന്ന് ഫെൻസിംഗ്‌ സഥാപിച്ചു നവീകരിച്ച കെട്ടിടമാണ് ആന തകർത്തത്. ഇത് പതിമൂന്നാം തവണയാണ് റേഷൻ കടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.

കഴിഞ്ഞ രണ്ടുമാസമായി കാട്ടാനകൾ പന്നിയാർ , ബി എൽ റാം, ചിന്നക്കനാൽ മേഖലകളിൽ തമ്പടിച്ച് ജനജീവിതം ദുസഹമാക്കുന്നുണ്ട്. വ്യാപകമായി മേഖലയിൽ കൃഷി നാശവും കാട്ടാനകൾ വരുത്തുന്നുണ്ട്. ഇതിനെതിരെ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ നിരന്തര ആവശ്യം.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News