Jammu Kashmir | ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടു

ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Nov 9, 2021, 08:41 AM IST
  • വെടിവെപ്പിൽ ​ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു
  • സംഭവത്തിൽ ജമ്മുകശ്മീർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
  • ആക്രമണം ഉണ്ടായ പ്രദേശത്ത് സുരക്ഷ ശക്തമാക്കി
  • മഹാരാജ് ഗഞ്ചിലെ ഒരു കടയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്നയാളാണ് കൊല്ലപ്പെട്ട മുഹമ്മദ് ഇബ്രാഹിം
Jammu Kashmir | ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടു

ശ്രീനഗർ:  ജമ്മുകശ്മീരിൽ (Jammu Kashmir) വീണ്ടും ഭീകരാക്രമണം. നാട്ടുകാരനായ ഒരാളെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി (Terrorist attack).  ശ്രീനഗറിലെ ബോഹ്‌റി കടാൽ പ്രദേശത്താണ് ആക്രമണം നടത്തിയത്. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്.

വെടിവെപ്പിൽ ​ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ ജമ്മുകശ്മീർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം ഉണ്ടായ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. മഹാരാജ് ഗഞ്ചിലെ ഒരു കടയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്നയാളാണ് കൊല്ലപ്പെട്ട മുഹമ്മദ് ഇബ്രാഹിം.

ALSO READ: Jammu Kashmir | ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; പോലീസുകാരൻ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിൽ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും നേരേയുള്ള ആക്രമണം വർധിക്കുകയാണ്. പത്തിലേറെ കുടിയേറ്റ തൊഴിലാളികളാണ് കഴിഞ്ഞ മാസങ്ങളിലായി ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത്. ഇന്നലെ ശ്രീനഗറിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. പോലീസ് കോൺസ്റ്റബിൾ തൗഫീഖ് അഹമ്മദാണ് (29) വീരമൃത്യു വരിച്ചത്.

ശ്രീനഗർ ബട്ടമാലൂ മേഖലയിലാണ് ഭീകരർ ആക്രമണം നടത്തിയത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ എസ്ഡി കോളനിയിലെ വീടിന് സമീപത്ത് വച്ചാണ് ഭീകരവാദികൾ നിരായുധനായ പൊലീസ് കോൺസ്റ്റബിളിന് നേരെ വെടിയുതിർത്തത്.

ALSO READ: Chinese Invasion in Arunachal Pradesh : അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം ഉണ്ടാക്കിയതായി സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു

പൊലീസുകാരനെ എസ്എംഎച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളിലായി ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ വർധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News