Jammu Kashmir: ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ തുടർച്ചയായ ഭീകരാക്രമണങ്ങൾ; രഹസ്യാന്വേഷണ വിഭാ​ഗം ഇന്ന് യോ​ഗം ചേരും

ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി ഭീകരാക്രമണങ്ങളാണ് നടന്നത്

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 10:21 AM IST
  • തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ ഞായറാഴ്ച തീവ്രവാദികൾ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കൂടി വധിച്ചു
  • 24 മണിക്കൂറിനുള്ളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരായ മൂന്നാമത്തെ ആക്രമണമാണിത്
  • സമീപ ആഴ്ചകളിൽ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നുണ്ട്
  • ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി ഭീകരാക്രമണങ്ങളാണ് നടന്നത്
Jammu Kashmir: ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ തുടർച്ചയായ ഭീകരാക്രമണങ്ങൾ; രഹസ്യാന്വേഷണ വിഭാ​ഗം ഇന്ന് യോ​ഗം ചേരും

ശ്രീന​ഗർ: ജമ്മുകശ്മീരിലെ (Jammu Kashmir) സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് രഹസ്യാന്വേഷണ വിഭാ​ഗം യോ​ഗം ചേരും. കശ്മീരിൽ സാധാരണക്കാർക്ക് നേരെ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങൾ ചർച്ചയാകും. ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി ഭീകരാക്രമണങ്ങളാണ് (Terrorist Attack) നടന്നത്.

തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ ഞായറാഴ്ച തീവ്രവാദികൾ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കൂടി വധിച്ചു. 24 മണിക്കൂറിനുള്ളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരായ മൂന്നാമത്തെ ആക്രമണമാണിത്. സമീപ ആഴ്ചകളിൽ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നുണ്ട്.

ALSO READ: Jammu and Kashmir: ജമ്മുകശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൂടി മരിച്ചു

ഓരോ ജില്ലയിലെയും പോലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കോ കേന്ദ്ര അർദ്ധസൈനിക സേനയുടെ കേന്ദ്രങ്ങളിലേക്കോ സൈനിക സ്ഥാപനത്തിലേക്കോ മാറ്റണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (കശ്മീർ) വിജയ് കുമാർ നിർദേശം നൽകിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഈ സന്ദേശം വ്യാജമാണെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു.

ALSO READ: Assam Intel Report: ISI യുടെ ഗൂഢാലോചന പുറത്ത്; ലക്ഷ്യമിടുന്നത് സൈനിക മേഖലകളേയും, RSS നേതാക്കളേയും

24 മണിക്കൂറിനുള്ളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരായ മൂന്നാമത്തെ ആക്രമണമാണ് ഞായറാഴ്ച നടന്നത്. സമീപ ആഴ്ചകളിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിൽ അതീവ ജാ​ഗ്രതയാണ് പുലർത്തുന്നത്. അക്രമസംഭവങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ സുരക്ഷാ സേന അതീവ ജാ​ഗ്രതയാണ് പുലർത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News