ഭണ്ഡാര: മഹാരാഷ്ട്രയിലെ ഭണ്ഡാര (Bhandara) ജില്ലയിലുണ്ടായ തീപിടുത്തത്തിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. ആശുപത്രിയിലെ ന്യൂബോണ്‍ കെയര്‍ യൂണിറ്റിലാണ് (SNCU) തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് തീപിടുത്തമുണ്ടായത് എന്നാണ് റിപ്പോർട്ട്. ഇവിടെ 17 കുട്ടികളാണ് ഉണ്ടിയായിരുന്നത് ഇതിൽ 7 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
The fire that broke out at around 2 AM claimed lives of 10 children. But we have been able to save lives of 7 children. Technical committee will investigate to ascertain the reason behind the fire: Sandip Kadam, District Collector, Bhandara. #Maharashtra https://t.co/XnwYJ6zycq pic.twitter.com/ecKgS7U5zg
— ANI (@ANI) January 9, 2021
17 നവജാതശിശുക്കളെ SNCU വിൽ അഡ്മിറ്റ് ചെയ്തിരുന്നത്
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തീപിടുത്തമുണ്ടായ സമയത്ത് SNCU വിൽ 17 കുട്ടികളെയാണ് അഡ്മിറ്റ് ചെയ്തിരുന്നത്. തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെ അഗ്നിശമന സേനയിലേക്ക് വിളിച്ചുവരുത്തിയെങ്കിലും 10 കുട്ടികളെ രക്ഷിക്കാനായില്ല.
നവജാത ശിശുക്കളുടെ മരണത്തെത്തുടർന്ന് അവരുടെ കുടുംബാംഗങ്ങൾ ആകെ തകർന്ന നിലയിലാണ്. ആശുപത്രിക്ക് തീപിടിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം ആശുപത്രിയുടെ അശ്രദ്ധ ആണെന്നാണ് അവർ പറയുന്നത്. സംഭവത്തെ തുടർന്ന് നിരവധി ആളുകൾ ആശുപത്രിക്കു പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നഴ്‌സ് വാതിൽ തുറന്നപ്പോൾ മുറിയിൽ പുക ഉയരുന്നത് കണ്ടുവെന്നും അവർ ഉടൻതന്നെ ആശുപത്രി അധികൃതരെ അറിയിച്ചുവെന്നുമാണ് വിവരം. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന (Fire Brigade) ആശുപത്രിയിലെ ആളുകളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം (Rescue Operation) ആരംഭിക്കുകയായിരുന്നു.
Also Read: ജെ പി നദ്ദയുടെ പശ്ചിമ ബംഗാൾ പര്യടനം ഇന്നുമുതൽ
സംഭവത്തിൽ നടന്നത് കടുത്ത അശ്രദ്ധയാണെന്ന് സാമൂഹിക പ്രവർത്തകൻ സുധീർ സർവേ പറഞ്ഞു. തീ ഉയർന്നപ്പോൾ അത് തടയാൻ അവിടെ ഒരു സ്റ്റാഫും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് (Short Circuit) ആയിരുന്നുവെന്നും അഗ്നിശമന സേനയ്ക്ക് പോലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലയെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക