വിജയവാഡ: ഗുജറാത്തില്‍ കോവിഡ് (COVID-19) ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 8 പേര്‍ മരിക്കാനിടയായ സംഭവത്തിന് പിന്നാലെ മറ്റൊരു ദുരന്തം കൂടി...
ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് ദുരന്തം അരങ്ങേറിയത്. വിജയവാഡയില്‍ കോവിഡ് കെയർ സെന്‍ററിന് (Covid Care Centre) തീപിടിച്ചു. സംഭവത്തില്‍ 7 പേര്‍ വെന്തുമരിച്ചു.
ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള കൃഷ്ണ ജില്ലയിലെ കോവിഡ് കെയർ സെന്‍ററിലാണ് വൻ അഗ്നിബാധയുണ്ടായത്. 30 പേരാണ് ഇവിടെ ചികിത്സയില്‍ ഉണ്ടായിരുന്നത്. 15 പേരെ രക്ഷപെടുത്തിയതായാണ് റിപ്പോര്‍ട്ട്.
Also read: COVID ആശുപത്രിയില്‍ വന്‍ തീപിടിത്തം; 8 പേര്‍ വെന്തുമരിച്ചു...
ഗോൾഡൻ പാലസ്' എന്ന പേരിലുള്ള കെട്ടിടമാണ് കോവിഡ് കെയർ സെന്‍ററാക്കി മാറ്റിയിരുന്നത്. 30 രോഗികളും 10 മെഡിക്കൽ ജീവനക്കാരു൦ ഇവിടെയുണ്ടായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിയതായാണ് സൂചന. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
Also read: COVID ആശുപത്രിയില്‍ തീപിടിത്തം; അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ് രുപാണി
സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി റിപ്പോർട്ട് തേടി.