Telangana Bridge Collapses: തെലങ്കാനയില്‍ 8 വര്‍ഷമായി നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു

Telangana Bridge Collapses:  2016ലാണ് പാലത്തിന്‍റെ ശിലാസ്ഥാപനം നടന്നത്. 47.40 കോടി രൂപയാണ് പാലത്തിന് ആകെ അനുവദിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 23, 2024, 09:52 PM IST
  • മനയർ നദിക്ക് കുറുകെയുള്ള പാലം ചൊവ്വാഴ്ച പുലർച്ചെയാണ് തകര്‍ന്നത്. ആരുമില്ലാതിരുന്ന സമയത്താണ് സംഭവമുണ്ടായത് എന്നതിനാൽ ആളപായമൊന്നും സംഭവിച്ചില്ല.
Telangana Bridge Collapses: തെലങ്കാനയില്‍ 8 വര്‍ഷമായി നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു

Telangana Bridge Collapses: ശക്തമായ കാറ്റിൽ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു. തെലങ്കാനയിലാണ് സംഭവം. 8 വര്‍ഷമായി പാലത്തിന്‍റെ നിര്‍മ്മാണം നടക്കുകയായിരുന്നു.  

തെലങ്കാനയിലെ ജയശങ്കർ ഭൂപാൽപള്ളി ജില്ലയിലെ ഒഡേഡു ഗ്രാമത്തിൽ നിന്ന് ഗാർമില്ലപള്ളി ഗ്രാമത്തിലേക്കുള്ള ഗതാഗതം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്.  മനയർ നദിക്ക് കുറുകെയുള്ള പാലം ചൊവ്വാഴ്ച പുലർച്ചെയാണ് തകര്‍ന്നത്.   ആരുമില്ലാതിരുന്ന സമയത്താണ് സംഭവമുണ്ടായത് എന്നതിനാൽ ആളപായമൊന്നും സംഭവിച്ചില്ല. ശക്തമായ കാറ്റിൽ പാലം തകർന്നതായി ഗ്രാമവാസികളാണ് പോലീസിൽ അറിയിച്ചത്.

Also Read:  Mars Transit 2024: മീനരാശിയില്‍ ചൊവ്വയുടെ സംക്രമണം, ഈ രാശിക്കാര്‍ക്ക് ലഭിക്കും അപാര സമ്പത്ത്
 
കിലോമീറ്ററുകൾ നീളമുള്ള പാലം 2016 മുതൽ നിർമ്മാണത്തിലാണ്.  മാന്താനിക്കും പാറക്കലിനും ഇടയിലുള്ള ദൂരവും ഭൂപാലപ്പള്ളി, ജമ്മികുണ്ട ടൗണുകളും തമ്മിലുള്ള ദൂരം 50 കിലോമീറ്ററോളം കുറയ്ക്കാനാണ് പാലം നിര്‍മ്മിക്കുന്നത്. 

2016ലാണ് പാലത്തിന്‍റെ ശിലാസ്ഥാപനം നടന്നത്. 47.40 കോടി രൂപയാണ് പാലത്തിന് ആകെ അനുവദിച്ചത്. ഒരു വർഷത്തിനകം പാലം നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ, കരാറുകാരന്‍റെ  പിന്‍മാറ്റവും ഫണ്ടിന്‍റെ അഭാവവും മറ്റ് പല കാരണങ്ങളും മൂലം പാലത്തിന്‍റെ നിര്‍മ്മാണം നീളുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News