Lok Sabha Polls 2024: മൂന്നാം തവണയും മോദി സര്‍ക്കാര്‍!! പുതിയ മുദ്രാവാക്യം തിരഞ്ഞെടുത്ത് BJP

Lok Sabha Polls 2024:  തീസ്രി ബാർ മോദി സർക്കാർ, അബ് കി ബാർ 400 പാർ,  2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400-ലധികം സീറ്റുകൾ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കള്‍ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Jan 3, 2024, 08:06 AM IST
  • 150 ഓളം പാർട്ടി ഭാരവാഹികൾ പങ്കെടുത്ത യോഗമാണ് മുദ്രവാഖ്യം തിരഞ്ഞെടുത്തത്. ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം.
Lok Sabha Polls 2024: മൂന്നാം തവണയും മോദി സര്‍ക്കാര്‍!! പുതിയ മുദ്രാവാക്യം തിരഞ്ഞെടുത്ത് BJP

New Delhi: മാസങ്ങള്‍ക്ക്ശേഷം നടക്കാനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ് BJP. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറി ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പാണ് ബിജെപി നടത്തുന്നത്.  

Also Read:  PM Modi Kerala Visit: ആ സുദിനം വന്നെത്തി; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ!! കനത്ത സുരക്ഷയില്‍ തൃശൂർ ന​ഗരം 
 
ലോക്‌സഭാ തി]രഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി ബിജെപി പുതിയ മുദ്രാവാക്യം പുറത്തുവിട്ടു. "Teesri Baar Modi Sarkar, Ab Ki Baar 400 Paar" (തീസ്‌രി ബാർ മോദി സർക്കാർ, അബ് കി ബാർ 400 പാർ) എന്നതാണ് പാര്‍ട്ടി തിരഞ്ഞെടുത്തിരിയ്ക്കുന്ന മുദ്രാവാക്യം. മൂന്നാം തവണയും മോദി സര്‍ക്കാര്‍, ഇക്കുറി 400 ന് മുകളില്‍ ഇതാണ് ഇക്കുറി ബിജെപി ലക്ഷ്യമിടുന്നത്. 

Also Read: Horoscope Today, January 3: ഈ രാശിക്കാര്‍ക്ക് സാമ്പത്തിക മേഖലയിൽ നേട്ടം!! ഇന്നത്തെ രാശിഫലം അറിയാം

150 ഓളം പാർട്ടി ഭാരവാഹികൾ പങ്കെടുത്ത യോഗമാണ് മുദ്രവാഖ്യം തിരഞ്ഞെടുത്തത്. ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം. ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുടെ അദ്ധ്യക്ഷതയിലായിരുന്നു ബിജെപി യോഗം ചേർന്നത്.
 
രണ്ടുമണിക്കൂറിലേറെ നീണ്ട യോഗത്തിൽ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ജനറൽ സെക്രട്ടറി തരുൺ ചുഗ്, ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ എന്നിവർ പങ്കെടുത്തു.

"വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ബിജെപി ഒരു മുദ്രാവാക്യം കണ്ടെത്തി. "തീസ്രി ബാർ മോദി സർക്കാർ, അബ് കി ബാർ 400 പാർ". 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400-ലധികം സീറ്റുകൾ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കള്‍ അറിയിച്ചു. 

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. സംസ്ഥാന അസംബ്ലി, ലോക്‌സഭാ തലങ്ങളിൽ ബിജെപി കൺവീനർമാരെയും കോ-കൺവീനർമാരെയും തീരുമാനിച്ചതായി പാർട്ടി ഭാരവാഹികൾ പറഞ്ഞു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധ മന്ത്രി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുടെ സന്ദർശനം ലോക്‌സഭാ ക്ലസ്റ്ററുകളിൽ ഉടൻ ആരംഭിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി മോദിയും പങ്കെടുത്ത കഴിഞ്ഞ ബിജെപി ഭാരവാഹി യോഗത്തിലാണ് ക്ലസ്റ്റർ നിർമാണ ഫോർമുല നൽകിയത്.  
 
പ്രതിപക്ഷം ഒന്നടങ്കം ഒറ്റക്കെട്ടായി ബിജെപിയെ നേരിടുന്ന ഈ തിരഞ്ഞെടുപ്പ് ഏറെ ആവേശകരമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ബിജെപിയെ നേരിടാന്‍ ഒത്തുചെര്‍ന്നിരിയ്ക്കുന്ന INDIA മുന്നണിയില്‍  ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങള്‍ വന്നു ചേരുമ്പോള്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏറെ അനായാകരമാക്കുകയാണ് ബിജെപി... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News