ചെന്നൈ : തമിഴ്നാട്ടിൽ കോൺഗ്രസ് എംഎൽഎയായ എസ് വിജയധരണി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഒരാഴ്ചയായി ഡൽഹി തുടരുന്ന തമിഴ്നാട് വിളവങ്കോട് എംഎൽഎയായ വിജയധരണി കേന്ദ്ര സഹമന്ത്രി എൽ മുരുകന്റെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേർന്നത്. തമിഴ്നാട്ടിലെ കോൺഗ്രസ് പാർട്ടി നേതൃത്വവുമായി തെറ്റി പിരിഞ്ഞാണ് വിജയധരണിയുടെ കൂറുമാറ്റം. അതേസമയം കോൺഗ്രസിന്റെ നേതൃനിരയിലേക്ക് സ്ത്രീകൾക്ക് പ്രതിനിധ്യം നൽകുന്നില്ലെന്നും സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന പാർട്ടിയാണ് ബിജെപിയെന്നും വിജയധരണി ഡൽഹിയിൽ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതും പാർട്ടി നേതൃത്വം അത് അംഗീകരിക്കാത്തതിലുള്ള അതൃപ്തിയാണ് വിജയധരണി കോൺഗ്രസ് പാർട്ടി വിട്ടതിന് പിന്നിലെ പ്രധാന കാരണമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ പാർട്ടി നേതൃത്വത്തിൽ വനിത എംഎൽഎക്ക് വേണ്ട പ്രാധാന്യം നൽകുന്നിലെന്നും അവർ ദേശീയ നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു.
காங்கிரஸ் கட்சியின் அடிப்படை உறுப்பினர் மற்றும் அது தொடர்பான பதவிகளில் இருந்து ராஜினாமா செய்கிறேன்.
I am resigning from the position of primary membership and related posts held by me in the Congress party. pic.twitter.com/8PDtXkJ9HM— Vijayadharani (@VijayadharaniM) February 24, 2024
കോൺഗ്രസിന്റെ തമിഴ്നാട് നിയമസഭകക്ഷി നേതാവായി തന്നെ ചുമതലപ്പെടുത്തണമെന്നും വിജയധരണി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നിരാകരിച്ച തമിഴ്നാട് കോൺഗ്രസ് നേതൃത്വം കന്യാകുമാരിയിൽ നിന്നുള്ള എംഎൽഎയായ രാജേഷ് കുമാറിന് നിയമസഭകക്ഷി നേതാവിന്റെ ചുമതല നൽകുകയായിരുന്നു. ഇതിന് തുടർന്നുള്ള വിയോജിപ്പാണ് വിളവങ്കോട് എംഎൽഎയെ ബിജെപിയിൽ ചേരുന്നതിലേക്ക് നയിച്ചത്.
കോൺഗ്രസ് എംഎൽഎയുടെ കൂടുമാറ്റം ബിജെപിയുടെ തമിഴ്നാട്ടിലെ വളർച്ചയ്ക്ക് കൂടുതൽ സഹായകമാകും. മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് നിലവിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിനെതിരെ വലിയ വെല്ലുവിളി സൃഷ്ടിക്കാൻ സാധിക്കുന്ന സ്ഥിതിയിൽ അല്ല. തമിഴ്നാട്ടിൽ കുറഞ്ഞത് ഒരു സീറ്റെങ്കിലും നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇത് ലക്ഷ്യവെച്ച് കൂടുമാറിയ കോൺഗ്രസ് എംഎൽഎയെ നാഗർകോവിൽ ബിജെപി സ്ഥാനാർഥിയാക്കിയേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.