Loksabha Election 2024: ലോക്സഭാ ഇലക്ഷൻ: ഡൽഹിയിൽ സീറ്റ് ധാരണയിലെത്തി ഇന്ത്യ

Lok Sabha Election 2024: സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, ന്യൂഡൽഹി സീറ്റുകളിൽ എഎപിയും ചാന്ദ്‌നി ചൗക്ക്, ഈസ്റ്റ് ഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിക്കുമെന്നും എഎപി വൃത്തങ്ങൾ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Feb 22, 2024, 04:42 PM IST
  • ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിൽ ആം ആദ്മി പാർട്ടിയും നാല് സീറ്റുകളിലും കോൺഗ്രസ് മൂന്ന് സീറ്റിലും മത്സരിക്കാമെന്നാണ് റിപ്പോർട്ട്.
  • ആകെ 7 സീറ്റുകളാണ് ഡൽഹിയിൽ ഉള്ളത്.
Loksabha Election 2024: ലോക്സഭാ ഇലക്ഷൻ: ഡൽഹിയിൽ സീറ്റ് ധാരണയിലെത്തി ഇന്ത്യ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ഡൽഹിയിൽ കോൺ​ഗ്രസും ഇന്ത്യ സഖ്യവുമായി സീറ്റുമായി ബന്ധപ്പെട്ട കാര്യത്തിൽ ധാരണയിലെത്തി. ഓരോ പാർട്ടിയും മത്സരിക്കുന്ന സീറ്റുകളിൽ ഇരുപക്ഷവും ധാരണയായിട്ടുണ്ട്. ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിൽ ആം ആദ്മി പാർട്ടിയും നാല് സീറ്റുകളിലും കോൺഗ്രസ് മൂന്ന് സീറ്റിലും മത്സരിക്കാമെന്നാണ് റിപ്പോർട്ട്. ആകെ 7 സീറ്റുകളാണ് ഡൽഹിയിൽ ഉള്ളത്. നിലവിൽ ഈ 7 സീറ്റുകളിലും ബിജെപി പ്രതിനിധികളാണ് ഉള്ളത്. 

ALSO READ: 8.41 ലക്ഷം പുതിയ വരിക്കാർ പിഎഫിൽ, 2023-ലെ കണക്ക് പുറത്ത്

സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, ന്യൂഡൽഹി സീറ്റുകളിൽ എഎപിയും ചാന്ദ്‌നി ചൗക്ക്, ഈസ്റ്റ് ഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിക്കുമെന്നും എഎപി വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസിന് ഒരു സീറ്റ് മാത്രം നൽകണമെന്ന് എഎപി നേരത്തെ പറഞ്ഞിരുന്നു. ഡൽഹിക്ക് പുറമെ പഞ്ചാബ്, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിലും ഇരുപാർട്ടികളും തമ്മിൽ ധാരണയിലെത്താം.നേരത്തെ, തങ്ങളുടെ മുൻ തിരഞ്ഞെടുപ്പ് ട്രാക്ക് റെക്കോർഡിൻ്റെ അടിസ്ഥാനത്തിൽ കോൺഗ്രസിന് ഡൽഹിയിലെ ഒരു ലോക്സഭാ സീറ്റ് ആം ആദ്മി പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ കോൺഗ്രസിന് ഡൽഹിയിൽ നിന്ന് ലോക്‌സഭാ എംപിയോ എംഎൽഎയോ ഇല്ല.

വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News