സേലം: ഔദ്യോഗിക പരിപാടിയുടെ ഭാഗമായി മേട്ടൂർ ഡാമിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രിക്ക് സ്വർണമാല ഊരി നൽകിയിരിക്കുകയാണ് സൗമ്യ എന്ന യുവതി. ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തന്റെ കയ്യിൽ പണം ഇല്ലാത്തത് കൊണ്ടാണ് കയ്യിലുള്ള രണ്ടു പവന്റെ മാലയും ഒരു കത്തും എഴുതിയാണ് സൗമ്യ സ്റ്റാലിന് നൽകിയത്.
ഇക്കാര്യം മുഖ്യമന്ത്രി (MK STalin) തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. മാത്രമല്ല സൗമ്യയുടെ കുടുംബത്തിന്റെ അവസ്ഥകൂടി അറിഞ്ഞതോടെ യുവതിയുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഒരു ജോലി നൽകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Also Read: Chennai ൽ സിംഹങ്ങൾക്ക് കോവിഡ് 19 രോഗബാധ; മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മൃഗശാല സന്ദർശിച്ചു
സൗമ്യ കമ്പ്യൂട്ടർ എഞ്ചിനീയറിങ് കഴിഞ്ഞ് നിൽക്കുകയാണ്. ജോലിയൊന്നും ഇതുവരെ ആയിട്ടില്ല. സൗമ്യയുടെ അച്ഛൻ സർവീസിൽ നിന്നും വിരമിച്ചു. മുതിർന്നവർ രണ്ടുപേരും സഹോദരിമാരാണ് അവരുടെ വിവാഹം കഴിഞ്ഞതോടെ കുടുംബം വളരെയധികം സാമ്പത്തിക പ്രതിസന്ധിയിലായി.
സൗമ്യ രണ്ടുപവന്റെ മാലയ്ക്കൊപ്പം മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ഇല്ലാത്തത് കൊണ്ടാണ് ഇത് നൽകുന്നതെന്നും കുടുംബം നോക്കാൻ കഷ്ടപ്പെടുകയാണെന്നും ജോലി വിരമിച്ചപ്പോൾ അച്ഛന് ലഭിച്ച തുക മുഴുവനും അമ്മയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചെന്നും ചികിത്സിക്കയിടെ അമ്മ മറിച്ചുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
மேட்டூர் அணையைத் திறக்கச் சென்றபோது பெறப்பட்ட மனுக்களில் சகோதரி சௌமியாவின் இக்கடிதம் கவனத்தை ஈர்த்தது.
பேரிடர் காலத்தில் கொடையுள்ளத்தோடு உதவ முன்வந்த அவரது எண்ணம் நெஞ்சத்தை நெகிழ வைக்கிறது.
பொன்மகளுக்கு விரைவில் அவரது படிப்பிற்கேற்ற வேலை கிடைக்க உரிய நடவடிக்கை மேற்கொள்ளப்படும். pic.twitter.com/Ioqt6dq5YU
— M.K.Stalin (@mkstalin) June 13, 2021
കത്ത് മുഖ്യമന്ത്രി കണ്ടതോടെയാണ് സൗമ്യയ്ക്ക് സർക്കാർ സ്ഥാപനത്തിലോ സ്വകാര്യ സഥാപാനത്തിലോ ഒരു ജോലി ശരിയാക്കി കൊടുക്കുമെന്നു മുഖ്യമന്ത്രി (MK Stalin) ട്വിറ്ററിലൂടെ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...