Pinarayi 2.0 : കേരള മുഖ്യമന്ത്രിയായി രണ്ടാം തവണ ചുമതലയേറ്റ പിണറായി വിജയന് ആശംസകൾ അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി MK Stalin

എന്റെ സഹോദരൻ പിണറായി വിജയന് ആശംസകൾ അറിയിക്കുന്നുവെന്നാണ് എംകെ സ്റ്റാലിൻ ട്വിറ്ററിലൂടെ അറിയിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 20, 2021, 09:24 PM IST
  • എന്റെ സഹോദരൻ പിണറായി വിജയന് ആശംസകൾ അറിയിക്കുന്നുവെന്നാണ് എംകെ സ്റ്റാലിൻ ട്വിറ്ററിലൂടെ അറിയിച്ചത്.
  • ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്‌ത്‌ രണ്ടാം തവണ കേരളം മുഖ്യമന്ത്രിയായി അധികാരമേറ്റത്.
  • തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ സംഘടിപ്പിച്ചത്.
  • ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌താണ്‌ പിണറായി വിജയനും മറ്റ് 20 മന്ത്രിമാരും ചുമതലയേറ്റത്.
Pinarayi 2.0 : കേരള മുഖ്യമന്ത്രിയായി രണ്ടാം തവണ ചുമതലയേറ്റ പിണറായി വിജയന് ആശംസകൾ അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി MK Stalin

Thiruvananthapuram: കേരള മുഖ്യമന്ത്രിയായി (Kerala Chief Minister) തുടർച്ചയായ രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റ പിണറായി വിജയന് ആശംസകൾ അറിയിച്ച് കൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. എന്റെ സഹോദരൻ പിണറായി വിജയന് ആശംസകൾ അറിയിക്കുന്നുവെന്നാണ് എംകെ സ്റ്റാലിൻ ട്വിറ്ററിലൂടെ അറിയിച്ചത്.

 ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് പിണറായി വിജയൻ (Pinarayi Vijayan) സത്യപ്രതിജ്ഞ ചെയ്‌ത്‌ രണ്ടാം തവണ കേരളം മുഖ്യമന്ത്രിയായി അധികാരമേറ്റത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ സംഘടിപ്പിച്ചത്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌താണ്‌ പിണറായി വിജയനും മറ്റ് 20 മന്ത്രിമാരും ചുമതലയേറ്റത്.

ALSO READ: Pinarayi 2.0: രണ്ടാം തവണ കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയന് ആശംസകളുമായി PM Modi

സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കര്‍ശന കോവിഡ്‌ (Covid 19) പ്രോട്ടോകോൾ പാലിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട അതിഥികളെ മാത്രമാണ് സത്യപ്രതിജ്ഞയിൽ (Oath Ceremony) പങ്കെടുക്കാൻ അനുവദിച്ചിരുന്നത്.

ALSO READ: കോൺഗ്രസ്സിൽ മാറ്റത്തിന് കളമൊരുങ്ങുന്നു: കെ.സുധാകരൻ കെ.പി.സി.സിയുടെ അമരത്തേക്ക്,വി.ഡി സതീശൻ പ്രതിപക്ഷ നേതാവാകും

സത്യപ്രതിജ്ഞയിൽ പങ്കെടുക്കുന്ന എല്ലാവര്ക്കും തന്നെ ഡബിൾ മാഷ്ക്ക് നിരബന്ധമാക്കിയിരുന്നു. കോവിഡ് അതിരൂക്ഷമായിക്കുന്ന സാഹചര്യത്തിൽ സത്യാ പ്രതിജ്ഞ ചടങ്ങ് നടത്തുന്നതിനെതിരെ രൂക്ഷ വിമർശങ്ങൾ ഉയർന്നിരുന്നു. പ്രേക്ഷകരെ കുറയ്ക്കാൻ ഹൈകോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: Pinarayi 2.0: ചരിത്ര നിമിഷത്തിലേക്ക് കടക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ജനകീയ സർക്കാരിന്റെ രണ്ടാം ദൗത്യത്തിന് ഇന്ന് തുടക്കം

സത്യപ്രതിജ്ഞയിൽ കോവിഡും ട്രിപ്പിൾ ലോക്ഡൗൺ സാഹചര്യത്തിൽ 500 പേരെ പങ്കെടുപ്പിക്കുന്നതിനെതിരെയുള്ള ഹർജി പരിഗണിച്ച ഹൈ കോടതിയും സത്യപ്രതിജ്ഞ ചടങ്ങ് (Oath Ceremony) തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ (Thiruvananthapuram Central Stadium) നടത്തുമ്പോൾ പരമാവധി ആളുകളെ കുറയ്ക്കാൻ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഓൺലൈനിലൂടെ ചടങ്ങ് വീക്ഷിക്കാൻ സാധിക്കുന്നതിനാൽ എംഎൽഎമാരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ നിന്നൊഴിവാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News