Toyota Land Cruiser: രാഹുൽ ഗാന്ധി മുതൽ സൽമാൻ വരെ; സെലിബ്രിറ്റികളുടെ ആദ്യ ചോയ്‌സ് ഈ എസ്‌യുവിയാണ്, ബുക്കിംഗിന് മാത്രം 10 ലക്ഷം

ഈ എസ്‌യുവിക്ക് എപ്പോഴും നിരവധി ആവശ്യക്കാരുണ്ട്, അതിനാൽ തന്നെ ബുക്ക് ചെയ്ത് കഴിഞ്ഞാൽ കാത്തിരിപ്പ് നീണ്ടതാണ്

Written by - Zee Malayalam News Desk | Last Updated : Jan 13, 2023, 03:50 PM IST
  • 700 എൻഎം ടോർക്കിൽ 3.3 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നൽകുന്നത്
  • ഇതിന്റെ വിശ്വാസ്യതയും മികച്ച ബോഡിയുമാണ് കാർ സെലിബ്രിറ്റികളുടെ ആദ്യ ചോയ്‌സ് ആയത്
  • മികച്ച സസ്പെൻഷനും ബോഡിയുമാണ് വാഹനത്തെ വ്യത്യസ്തമാക്കുന്നത്
Toyota Land Cruiser: രാഹുൽ ഗാന്ധി മുതൽ സൽമാൻ വരെ; സെലിബ്രിറ്റികളുടെ ആദ്യ ചോയ്‌സ് ഈ എസ്‌യുവിയാണ്, ബുക്കിംഗിന് മാത്രം 10 ലക്ഷം

ന്യൂഡൽഹി: ഇന്ത്യയിലെ സെലിബ്രിറ്റികളുടെ ആദ്യ ചോയ്‌സായി കണക്കാക്കപ്പെടുന്ന ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ പുതിയ മോഡൽ 300 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചു. കരുത്തുറ്റ എഞ്ചിനും വിശ്വസനീയമായ ബോഡിയുമുള്ള വാഹനം രാഹുൽ ഗാന്ധി മുതൽ സൽമാൻ ഖാൻ വരെയുള്ള എല്ലാ വലിയ രാഷ്ട്രീയക്കാരുടെയും അഭിനേതാക്കളുടെയും ആദ്യ ചോയ്‌സ്.

 ഈ എസ്‌യുവിക്ക് എപ്പോഴും നിരവധി ആവശ്യക്കാരുണ്ട്, അതിനാൽ തന്നെ ബുക്ക് ചെയ്ത് കഴിഞ്ഞാൽ ഇതിന്റെ കാത്തിരിപ്പ് വളരെ നീണ്ടതാണ്. ഈ വാഹനത്തിന്റെ വില തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം 2.17 കോടി രൂപയാണ് ക്രൂയിസറിൻറെ എക്‌സ് ഷോറൂം വില.

ഇത് ബുക്ക് ചെയ്യാൻ മാത്രം നിങ്ങൾ 10 ലക്ഷം രൂപ നിക്ഷേപിക്കണം. ടൊയോട്ട ലാൻഡ് ക്രൂയിസർ 300 ന്റെ ബുക്കിംഗ് കമ്പനി എപ്പോൾ ആരംഭിക്കുന്നുവെന്ന് അറിയിച്ചിട്ടില്ലെങ്കിലും വർഷത്തിന്റെ മധ്യത്തിൽ ബുക്കിംഗ് ആരംഭിക്കുമെന്നാ റിപ്പോർട്ട്.  ഈ എസ്‌യുവി ബുക്ക് ചെയ്ത് ശേഷം 4 വർഷത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ട്

മികച്ച ഫീച്ചറുകളും കംഫർട്ട്നെസും

ലാൻഡ് ക്രൂയിസർ അതിന്റെ സൗകര്യത്തിന് പേരുകേട്ടതാണ്. കൂടാതെ, കമ്പനി അതിന്റെ സവിശേഷതകളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല. ആൻഡ്രോയിഡ്, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്ന 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ലാൻഡ് ക്രൂയിസർ 300-ന് ലഭിക്കുന്നത്. കൂടാതെ 4 സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എസിയും ഈ കാറിൽ ലഭ്യമാണ്. മൂൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, 14 സ്പീക്കറുകളുള്ള ജെബിഎലിന്റെ പ്രീമിയം ഓഡിയോ സിസ്റ്റം തുടങ്ങിയ ഫിറ്റ്ഔട്ടുകൾ ഈ കാറിന്റെ പ്രത്യേകതയാണ്.

305 ബിഎച്ച്പി പവർ

700 എൻഎം ടോർക്കിൽ 3.3 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനാണ് ലാൻഡ് ക്രൂയിസർ 300-ന് കരുത്ത് പകരുന്നത്. കൂടാതെ, 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റിലും വാഹനം ലഭ്യമാണ്. ഇതിനുപുറമെ, ഏത് ഭൂപ്രദേശത്തും വാഹനം ഓടിക്കാൻ നിങ്ങളെ സഹായിക്കുന്ന ഉയരം ക്രമീകരിക്കാവുന്ന സസ്പെൻഷൻ സംവിധാനവും കാറിന് ലഭിക്കുന്നു. വാഹനം 4 ബൈ 4 ആണ്.

എന്തുകൊണ്ട് സെലിബ്രിറ്റികൾ?

ഈ കാർ സെലിബ്രിറ്റികളുടെ ആദ്യ ചോയ്‌സ് ആയതിന് പിന്നിലെ കാരണം അതിന്റെ വിശ്വാസ്യതയും മികച്ച ബോഡിയുമാണ്. ഏത് ഭൂപ്രദേശത്തും കാർ എളുപ്പത്തിൽ ഓടിക്കാൻ കഴിയും. കൂടാതെ ഇതിന്റെ കംഫർട്ട് ലെവൽ മികച്ചതാണ്. കാറിന് വെന്റിലേറ്റഡ് സീറ്റുകളും ലംബർ സപ്പോർട്ടും ഉണ്ട്. അതേ സമയം, ഉയർന്ന വേഗതയിലും കാറിന്റെ പ്രകടനം വളരെ മികച്ചതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News