Tata Safari Features and Price: നല്ല നിലവാരമുള്ള മെറ്റീരിയലുകളാണ് ഇതിനുള്ളിൽ ഉപയോഗിച്ചിരിക്കുന്നത്. ഒന്നിലധികം ചാർജിംഗ് പോർട്ടുകളും ഫോൺ ഡോക്കിംഗ് ഏരിയയും കുപ്പി സൂക്ഷിക്കാൻ നല്ല സ്ഥലവും നൽകിയിട്ടുണ്ട്
2023 ഓട്ടോ എക്സ്പോയിലെ ജനകീയതയെ തുടർന്ന് ടാറ്റ മോട്ടോഴ്സ് തങ്ങളുടെ എസ്യുവികളുടെ പുതിയ റെഡ് ഡാർക്ക് ശ്രേണി പുറത്തിറക്കി. നെക്സോൺ, ഹാരിയർ, സഫാരി എന്നിവയുടെ കൂടുതൽ ഉയർന്ന പതിപ്പുകളുമായാണ് പുതിയ സീരീസ് എത്തിയിരിക്കുന്നത്.
Maruti Brezza Lxi: ഇന്ന് ചെറു കാറുകളോട് രാജ്യത്തെ ആളുകൾക്കുണ്ടായിരുന്ന പ്രിയം കുറഞ്ഞ് വരികയും എസ്യുവി മോഡലുകളോട് ആളുകൾക്ക് പ്രിയം വർധിക്കുകയും ചെയ്യുന്ന സമയമാണ്. അതുകൊണ്ട് മാരുതി സുസുക്കിയും എസ്യുവി വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
ഗ്രേറ്റർ നോയിഡയിലെ ഇന്ത്യാ എക്സ്പോ മാർട്ടിലെ ഓട്ടോ എക്സ്പോ 2023ൽ അവതരിപ്പിച്ച വാഹനങ്ങളിൽ ഭൂരിഭാഗവും എസ്യുവികളായിരുന്നു. ഇലക്ട്രിക് വാഹനങ്ങൾ ജനകീയമായി മാറുന്നതിനാൽ ഈ വർഷത്തെ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച വാഹനങ്ങളിൽ കൂടുതലും ഇലക്ട്രിക് വാഹനങ്ങളായിരുന്നു. ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച മികച്ച എസ്യുവികൾ ഇവയാണ്. ചിത്രങ്ങൾ കാണാം.
Tata Motors at Auto Expo 2023: ടാറ്റ മോട്ടോഴ്സ് ടാറ്റ സിയറ ഇവിയെ ഓട്ടോ എക്സ്പോ 2023-ൽ അവതരിപ്പിച്ചു. ഒപ്പം ടാറ്റ ഹാരിയർ ഇവിയും ഇന്ത്യയിൽ ഇലക്ട്രിക് എസ്യുവി ശ്രേണി വിപുലീകരിക്കുന്നു.
Tata Motors at Auto Expo 2023: ഓട്ടോ എക്സ്പോ 2023-ൽ ടാറ്റ ഹാരിയർ ഇവി ഓൾ-വീൽ ഡ്രൈവ് ഇലക്ട്രിക് എസ്യുവി അവതരിപ്പിച്ചു. ഇന്ത്യൻ വാഹന നിർമ്മാതാക്കളിൽ നിന്ന് ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഇലക്ട്രിക് വാഹനമാണിത്.
മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര തുടങ്ങിയ പ്രമുഖ കാർ നിർമ്മാതാക്കളും യൂട്ടിലിറ്റി വാഹന വിഭാഗത്തിലേക്ക് അതിവേഗം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്
ഹ്യുണ്ടായുടെ ലോഗോയും ക്യാമറയും ഉൾക്കൊള്ളുന്ന വലിയ ഡാർക്ക് ക്രോം പാരാമെട്രിക് ഗ്രില്ലാണ് മുൻവശത്തുള്ളത്. ഈ ഗ്രില്ലിൽ എൽഇഡി ഡിആർഎല്ലുകൾ സംയോജിപ്പിച്ചിട്ടുണ്ട്.
മുഖം മിനുക്കി മാരുതി സുസുക്കി എസ് ക്രോസ് ആഗോളത്തലത്തിൽ വരവിനൊരുങ്ങുകയാണ്. അടിമുടി മാറ്റങ്ങളുമായി ഒരു എസ്.യു.വി പ്രൗഡിയോടെയാണ് എസ് ക്രോസ് എത്തുന്നത്. ആദ്യം യൂറോപ്യന്‍ വിപണിയില്‍ എത്തുന്ന ഈ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ 2022-ന്റെ ഒടുവിലേക്ക് പ്രതീക്ഷിച്ചാല്‍ മതിയാകുമെന്നാണ് റിപ്പോർട്ടുകൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.