Covid കാലത്തെ 10 മികച്ച MPമാര്‍ ഇവരാണ്, മൂന്നാം സ്ഥാനം നേടി കേരളത്തില്‍നിന്നുള്ള MPയും

  

Written by - Zee Malayalam News Desk | Last Updated : Dec 24, 2020, 01:58 PM IST
  • രാജ്യത്തെ ഏറ്റവും മികച്ച MPമാരെ തിരഞ്ഞെടുത്തു
  • ഈ പട്ടികയില്‍ കേരളത്തിനും അഭിമാനിക്കാം. വയനാട് MPയായ രാ​ഹു​ല്‍ ഗാ​ന്ധി (RahulGandhi)യാണ് ജനങ്ങളെ ഏറ്റവും കൂടുതല്‍ സഹായിച്ചവരുടെ പട്ടികയില്‍ മൂന്നാമത്.
  • ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ​വേ​ണ്‍​ഐ സി​സ്റ്റം​സ് (GovernEye Systems) ന​ട​ത്തി​യ സ​ര്‍​വേ​യി​ലാ​ണു രാ​ഹു​ല്‍ ഗാന്ധി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.
Covid കാലത്തെ  10 മികച്ച  MPമാര്‍ ഇവരാണ്, മൂന്നാം സ്ഥാനം നേടി  കേരളത്തില്‍നിന്നുള്ള MPയും

  
New Delhi: രാജ്യത്തെ ഏറ്റവും മികച്ച  MPമാരെ തിരഞ്ഞെടുത്തു. കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ജ​ന​ങ്ങള്‍ക്ക് നല്‍കിയ സഹായങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്.

ഈ പട്ടികയില്‍ കേരളത്തിനും അഭിമാനിക്കാം. കേരളത്തിന്‍റെ ഒരു  MP ഈ പട്ടികയില്‍ ഇടം  നേടിയിട്ടുണ്ട്.  വയനാട്  MPയായ രാ​ഹു​ല്‍ ഗാ​ന്ധി (Rahul Gandhi)യാണ് ജനങ്ങളെ  ഏറ്റവും കൂടുതല്‍ സഹായിച്ചവരുടെ പട്ടികയില്‍ മൂന്നാമത്.

ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ​വേ​ണ്‍​ഐ സി​സ്റ്റം​സ്  (GovernEye Systems) ന​ട​ത്തി​യ സ​ര്‍​വേ​യി​ലാ​ണു രാ​ഹു​ല്‍  ഗാന്ധി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

കോവിഡ്  (COVID-19) പ്രതിസന്ധിയില്‍ വയനാട്ടിലെ  (Wayanad) ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍, കോവിഡ് പ്രതിരോധ കിറ്റുകള്‍ എന്നിവയെല്ലാം രാഹുല്‍ ഗാന്ധി എത്തിച്ചിരുന്നു. ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് പ്രതിരോധപ്രവര്‍ത്തനങ്ങളിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു എന്ന് ഗവേണ്‍ഐ വിലയിരുത്തി.

BJPയുടെ  ഉ​ജ്ജ​യി​ന്‍ എം​പി അ​നി​ല്‍ ഫി​റോ​ജി​യ, YSR കോ​ണ്‍​ഗ്ര​സ് നെ​ല്ലൂ​ര്‍ എം​പി അ​ദ്ല പ്ര​ഭാ​ക​ര റെ​ഡ്ഡി എ​ന്നി​വ​രാ​ണു പ​ട്ടി​ക​യി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തു​ള്ള​ത്. 

Also read: New Covid strain: സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍, രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക

മ​ഹു​വ മൊ​യ്ത്ര, തേ​ജ​സ്വി സൂ​ര്യ, ഹേ​മ​ന്ദ് ഗോ​ഡ്സെ, സു​ഖ്ബീ​ര്‍ സിം​ഗ് ബാ​ദ​ല്‍, ശ​ങ്ക​ര്‍ ലാ​ല്‍​വ​നി എ​ന്നി​വ​രാ​ണു പ​ട്ടി​ക​യി​ല്‍ ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ത്തി​യ ജ​ന​പ്ര​തി​നി​ധി​ക​ള്‍. 

lockdown കാ​ല​ത്തു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം നി​ന്ന MP​മാ​രെ ക​ണ്ടെ​ത്താ​ന്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​തലാണ് ഗ​വേ​ണ്‍​ഐ സ​ര്‍​വേ ന​ട​ത്തി​യ​ത്. ജ​ന​ങ്ങ​ള്‍ ത​ന്നെ നി​ര്‍​ദേ​ശി​ച്ച 25 ലോ​ക്സ​ഭാ എം​പി​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ നി​ന്നാണ് മി​ക​ച്ച പ​ത്തു​പേ​രെ ക​ണ്ടെ​ത്തി​യ​ത്. ഈ ജനപ്രതിനിധികള്‍  കോവിഡ്‌ കാലത്ത്  ജനങ്ങള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിച്ചുവെന്ന് സര്‍വേ വിലയിരുത്തി.

Trending News