ബംഗളൂരു: കൊറോണ വൈറസിന്‍റെ പുതിയ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍...
കര്‍ണാടകയില്‍ (Karnataka) രാത്രി കര്‍ഫ്യൂ (night curfew) പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി മുതല്‍ ജനുവരി 2 വരെ കര്‍ഫ്യൂ തുടരമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്ദ്യൂരപ്പ (BS Yediyurappa) അറിയിച്ചു. രാത്രി പത്തുമുതല്‍ രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെ പത്ത് മണിക്ക് ശേഷം ആഘോഷപരിപാടികളും ചടങ്ങുകളും സംഘടിപ്പിക്കാന്‍ പാടില്ല. എല്ലാത്തരം ചടങ്ങുകള്‍ക്കും ഇത് ബാധകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കര്‍ണാടകയിലേക്ക് വരുന്ന രാജ്യാന്തര യാത്രക്കാരെ കര്‍ശനമായി നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു.
കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ തിങ്കളാഴ്ചതന്നെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. പുതിയ കോവിഡ് (COVID-19) വകഭേദത്തെ കുറിച്ച് ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയിലും (Maharashtra) നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ജനുവരി അഞ്ചുവരെ രാത്രി 11നും രാവിലെ ആറിനും ഇടയ്ക്കായിരിക്കും മഹാരാഷ്ട്രയിലെ കര്‍ഫ്യൂ. അതോടൊപ്പം യൂറോപ്പില്‍ നിന്നും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വറന്റീനും മഹാരാഷ്ട്ര നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Also read: പ്രോട്ടോകോള്‍ പാലിച്ച്, ജാഗ്രതയോടെയാവാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ; K K Shailaja
കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതുവരെ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.