ന്യൂഡൽഹി: അവളെ നിങ്ങൾ വിവാഹം കഴിക്കുമോ? (will you Marry Her)പീഢന കേസിലെ പ്രതിയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. സുപ്രീംകോടതിയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വാദം കേൾക്കുകയായിരുന്നു അപ്പോൾ. മഹാരാഷ്ട്ര സർക്കാർ ജീവനക്കാരൻ മോഹിത് സുഭാഷ് ചാവാനാണ് പ്രതി. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ഇത്തരത്തിലൊരു ചോദ്യം ഉന്നയിച്ചത്.
ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതിക്ക് തന്റെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രതിഭാഗം കോടതിയിൽ (court) ബോധിപ്പിച്ചത്. ഇതിനുപിന്നാലെയാണ് കുട്ടിയെ വിവാഹം കഴിക്കാൻ ആകുമോ എന്ന ചോദ്യം കോടതി ഉന്നയിച്ചത്. വിവാഹം കഴിക്കാൻ തയ്യാറാണെങ്കിൽ തങ്ങൾ സഹായിക്കാമെന്നും അല്ലെങ്കിൽ ജോലി പോകുമെന്നും ജയിലിൽ പോകേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.
ALSO READ: Corona Vaccine: കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് PM Modi
പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറായിരുന്നു എന്നും എന്നാൽ പെൺകുട്ടി അത് നിരസിച്ചു എന്നും പ്രതി കോടതിയെ അറിയിച്ചു.ഇപ്പോൾ താൻ വിവാഹിതനാണെന്നും വീണ്ടും വിവാഹം (Marriage) കഴിക്കാൻ ആകില്ലെന്നും പ്രതി കൂട്ടിച്ചേർത്തു. അറസ്റ്റ് ചെയ്താൽ തന്റെ ജോലി നഷ്ടപ്പെടുമെന്നും പ്രതി പറഞ്ഞു. പിന്നാലെ പ്രതിയുടെ അറസ്റ്റ് കോടതി നാലാഴ്ചത്തേയ്ക്ക് തടഞ്ഞു.
ALSO READ: Fuel Price Hike : നാളെ മോട്ടോർ വാഹന പണിമുടക്ക്; സംസ്ഥാനത്ത് പരീക്ഷകളെല്ലാം മാറ്റിവെച്ചു
വിവാഹത്തിന് പ്രതിയുടെ മാതാവ് മുമ്പ് സമ്മതിച്ചിരുന്നു എന്നും അതിനു ശേഷമാണ് പെൺകുട്ടി പോലീസിൽ (Police)പരാതി നൽകിയത് എന്നുമാണ് പ്രതിഭാഗം ബോധിപ്പിച്ചത്. എന്നാൽ പ്രതിയുടെ ഏക പക്ഷീയമായ മാറ്റമാണിതെന്നാണ് ഇരയുടെ വക്കീൽ കോടതിയെ അറിയിച്ചത്.കേസിൽ വീണ്ടു. അതേസമയം പീഢനത്തിന് മുൻപ് നിങ്ങളൊരു സർക്കാർ ഉദ്യോഗസ്ഥനാണെന്ന് നിങ്ങളെന്താണ് ഒാർക്കാഞ്ഞത് എന്ന് കൂടി ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...