SSC MTS Havaldar recruitment 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു; വിശദ വിവരങ്ങൾ അറിയാം

SSC Recruitment: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ssc.nic.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21 ആണ്.

Written by - Zee Malayalam News Desk | Last Updated : Jul 1, 2023, 02:25 PM IST
  • അപേക്ഷകർക്ക് ജൂലൈ 26 മുതൽ ജൂലൈ 28 വരെ അവരുടെ അപേക്ഷകൾ എഡിറ്റ് ചെയ്യാൻ അവസരം ഉണ്ടായിരിക്കും
  • കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ സെപ്റ്റംബറിൽ നടത്തും
SSC MTS Havaldar recruitment 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു; വിശദ വിവരങ്ങൾ അറിയാം

എസ്എസ്‌സി എംടിഎസ് ഹവൽദാർ റിക്രൂട്ട്‌മെന്റ് 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എസ്എസ്‌സി എംടിഎസ് (മൾട്ടി ടാസ്കിങ് സ്റ്റാഫ്) (നോൺ-ടെക്‌നിക്കൽ) സ്റ്റാഫുകൾക്കും ഹവൽദാർ (സിബിഐസി ആൻഡ് സിബിഎൻ) പരീക്ഷയ്ക്കും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ssc.nic.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷകർക്ക് ജൂലൈ 26 മുതൽ ജൂലൈ 28 വരെ അവരുടെ അപേക്ഷകൾ എഡിറ്റ് ചെയ്യാൻ അവസരം ഉണ്ടായിരിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ സെപ്റ്റംബറിൽ നടത്തും. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് എംടിഎസിലെ മൊത്തം 1198 ഒഴിവുകളിലേക്കും സിബിഐസി, സിബിഎൻ എന്നിവയിലെ ഹവൽദാറിന്റെ 360 ഒഴിവുകളിലേക്കും നിയമനം നടത്തും.

ALSO READ: IBPS Clerk 2023 notification: ഐബിപിഎസ് ക്ലർക്കിന്റെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

പ്രായപരിധി: ഉദ്യോഗാർത്ഥിയുടെ പ്രായം സിബിഎൻ (റവന്യൂ വകുപ്പ്) ലെ മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഹവൽദാർ എന്നിവർക്ക് 18നും 25 വയസ്സിനും ഇടയിലായിരിക്കണം. സിബിഐസി (റവന്യൂ വകുപ്പ്)യിലെ ഹവൽദാർ തസ്തികയ്ക്കും എംടിഎസിലെ ഏതാനും തസ്തികകൾക്കും ഉദ്യോഗാർത്ഥിയുടെ പ്രായം 18നും 27നും ഇടയിലായിരിക്കണം.

അപേക്ഷാ ഫീസ്: അപേക്ഷാ ഫീസ് 100 രൂപയാണ്. വനിതാ ഉദ്യോഗാർത്ഥികളെയും സംവരണത്തിന് അർഹരായ എസ് സി, എസ് ടി, പിഡബ്ല്യുബിഡി, എക്സ് സർവീസ്മെൻ (ഇഎസ്എം) എന്നിവരെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എസ് സി മൾട്ടി ടാസ്കിങ് സ്റ്റാഫ് ഹവൽദാർ റിക്രൂട്ട്‌മെന്റ് 2023: അപേക്ഷ സമർപ്പിക്കേണ്ട വിധം

എസ് എസ് സിയുടെ ഔദ്യോഗിക സൈറ്റ് ssc.nic.in സന്ദർശിക്കുക.
ലോഗിൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിശദാംശങ്ങൾ നൽകുക.
അപേക്ഷാ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ സമർപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
അപേക്ഷാ ഫോം സബ്മിറ്റ് ചെയ്യുക.
ഭാവിയിൽ കൂടുതൽ റഫറൻസിനായി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News