SSC MTS 2022: മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്, ഹവൽദാർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി; പുതുക്കിയ തിയതി അറിയാം

SSC MTS 2022 registration: മൾട്ടി-ടാസ്കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ്, ഹവൽദാർ (സിബിഐസി ആൻഡ് സിബിഎൻ) തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 17 ആയിരുന്നു. ഇതാണ് ഫെബ്രുവരി 24 വരെ നീട്ടിയത്.

Written by - Zee Malayalam News Desk | Last Updated : Feb 18, 2023, 04:31 PM IST
  • മാർച്ച് രണ്ടിന് ആപ്ലിക്കേഷൻ തിരുത്തൽ വിൻഡോ തുറക്കും
  • അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന തീയതി മാർച്ച് മൂന്ന് ആണ്
  • സിബിഐസി, സിബിഎൻ എന്നിവയിലെ 10,880 പോസ്റ്റുകളിലേക്കും 529 ഹവൽദാർ തസ്തികകളിലേക്കുമാണ് പരീക്ഷ നടത്തുന്നത്
SSC MTS 2022: മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്, ഹവൽദാർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി; പുതുക്കിയ തിയതി അറിയാം

എസ്എസ്‌സി മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് 2023: മൾട്ടി-ടാസ്കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ്, ഹവൽദാർ (സിബിഐസി ആൻഡ് സിബിഎൻ) തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷാ പ്രക്രിയ ഫെബ്രുവരി 24 വരെയാണ് നീട്ടിയിരിക്കുന്നത്. അവസാന തിയതി ഫെബ്രുവരി 17 ആയിരുന്നു. ഇതാണ് ഫെബ്രുവരി 24 വരെ നീട്ടിയത്.

മൾട്ടി-ടാസ്കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ്, ഹവൽദാർ (സിബിഐസി ആൻഡ് സിബിഎൻ) പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 24-02-2023 വരെ നീട്ടാൻ കമ്മീഷൻ തീരുമാനിച്ചതായി ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. മാർച്ച് രണ്ടിന് ആപ്ലിക്കേഷൻ തിരുത്തൽ വിൻഡോ തുറക്കും. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന തീയതി മാർച്ച് മൂന്ന് ആണ്. സിബിഐസി, സിബിഎൻ എന്നിവയിലെ 10,880 പോസ്റ്റുകളിലേക്കും 529 ഹവൽദാർ തസ്തികകളിലേക്കുമാണ് പരീക്ഷ നടത്തുന്നത്.

സിബിഎൻ (റവന്യൂ വകുപ്പ്) ലെ മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്, ഹവൽദാർ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോ​ഗാർഥികളുടെ പ്രായപരിധി 18നും 25നും ഇടയിൽ ആയിരിക്കണം. സിബിഐസി (റവന്യൂ വകുപ്പ്) യിലെ ഹവൽദാർ തസ്തികയിലേക്കും മൾട്ടി-ടാസ്കിംഗ് സ്റ്റാഫിലേക്കും അപേക്ഷിക്കുന്ന ഉദ്യോ​ഗാർഥികളുടെ പ്രായപരിധി 18 മുതൽ 27 വയസ്സ് വരെയാണ്.

എസ്എസ്‌സി മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് പരീക്ഷ 2022: അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ

ssc.nic.in എന്ന എസ്എസ്‌സിയുടെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.
അപ്ലെ ഓൺലൈൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
എസ്എസ്‌സി എംടിഎസ് ആൻഡ് ഹവൽദാർ പരീക്ഷ 2022 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
തുടർന്ന് ലോഗിൻ ചെയ്യുക അല്ലെങ്കിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യുക
ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകി അപേക്ഷാ ഫീസ് അടയ്ക്കുക
ഭാവി റഫറൻസിനായി പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക

പ്രധാനപ്പെട്ട തിയതികൾ

ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി: ഫെബ്രുവരി 24 രാത്രി 11 മണി വരെ
ഓൺലൈൻ ഫീസ് അടയ്‌ക്കാനുള്ള അവസാന തിയതി: ഫെബ്രുവരി 26 രാത്രി 11 മണി വരെ
ഓഫ്‌ലൈൻ ചലാൻ സൃഷ്ടിക്കുന്നതിനുള്ള അവസാന തിയതി: ഫെബ്രുവരി 26 രാത്രി 11 മണി വരെ
ചലാൻ മുഖേന പണമടയ്ക്കാനുള്ള അവസാന തീയതി (ബാങ്കിന്റെ പ്രവർത്തനസമയത്ത്): ഫെബ്രുവരി 27 
അപേക്ഷാ ഫോം തിരുത്തലിനുള്ള വിൻഡോ, തിരുത്തൽ ചാർജുകളുടെ ഓൺലൈൻ പേയ്‌മെന്റ് തീയതികൾ: 02-03-2023 മുതൽ 03-03-2023 രാത്രി 11 മണി വരെ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News