Update on Vande Bharat Train: ദക്ഷിണേന്ത്യയ്ക്ക് കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ

Update on Vande Bharat Train:  ദക്ഷിണേന്ത്യയിൽ മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ കൂടി അടുത്ത ദിവസങ്ങളില്‍ ഓടിത്തുടങ്ങുമെന്നാണ്  റിപ്പോര്‍ട്ട് 

Written by - Zee Malayalam News Desk | Last Updated : Jan 24, 2023, 11:25 AM IST
  • ദക്ഷിണേന്ത്യയിൽ മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ കൂടി അടുത്ത ദിവസങ്ങളില്‍ ഓടിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്
Update on Vande Bharat Train: ദക്ഷിണേന്ത്യയ്ക്ക് കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ

Vande Bharat Trains Latest Update: ദക്ഷിണേന്ത്യയ്ക്ക് സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ.  വരും ദിവസങ്ങളില്‍ ദക്ഷിണേന്ത്യയിലെ വിവിധ റൂട്ടുകളിൽ കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് ഇന്ത്യന്‍ റെയിൽവേ തിങ്കളാഴ്ച അറിയിച്ചു. 

ദക്ഷിണേന്ത്യയിൽ മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ കൂടി അടുത്ത ദിവസങ്ങളില്‍ ഓടിത്തുടങ്ങുമെന്നാണ്  ഒരു ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞത്. 

Also Read:  Horoscope January 24: ഇന്നത്തെ നക്ഷത്രഫലം, ഇന്ന് നിങ്ങളുടെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം 

ലഭിച്ച വിശദാംശങ്ങള്‍ അനുസരിച്ച്  തെലങ്കാനയിലെ കച്ചെഗുഡയിൽ നിന്ന് കർണാടകയിലെ ബെംഗളൂരുവിലേക്കും തെലങ്കാനയിലെ സെക്കന്തരാബാദിൽ നിന്ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലേക്കും പൂനെയിലേക്കുമുള്ള റൂട്ടുകളാണ് പുതിയ സർവീസുകൾക്കായി പരിഗണിക്കുന്നത്. 

Also Read:  Go First Republic Day Sale: റിപ്പബ്ലിക് ദിന വിൽപ്പനയില്‍ വന്‍ ഡിസ്കൗണ്ടുമായി ഗോ ഫസ്റ്റ്

പുതിയ  ട്രെയിനുകളുടെ വരവിന്  മുന്നോടിയായി സെക്കന്തരാബാദ്, ഹൈദരാബാദ്, വിജയവാഡ ഡിവിഷനുകളിലെ  കോച്ചിംഗ് ഡിപ്പോകള്‍ നവീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം ഇന്ത്യന്‍ റെയിവേ നല്‍കികഴിഞ്ഞു. 

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ദക്ഷിണേന്ത്യയ്ക്ക്  ആദ്യ വന്ദേ ഭാരത്‌ ട്രെയിന്‍ ലഭിച്ചത്. ഇന്ത്യൻ റെയിൽവേ ചെന്നൈ-ബെംഗളൂരു-മൈസൂർ റൂട്ടിലാണ് ഇത് ആരംഭിച്ചത്. ഇത് ഇന്ത്യയുടെ അഞ്ചാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ആണ്. ബെംഗളൂരുവിലെ ക്രാന്തിവീര സങ്കൊല്ലി റെയിൽവേ സ്‌റ്റേഷനിൽ വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ അഞ്ചാമത്തെ ട്രെയിന്‍ പ്രധാനമന്ത്രി മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കഴിഞ്ഞ ദിവസം ആരംഭിച്ച സെക്കന്തരാബാദ്-വിശാഖ വന്ദേ ഭാരത് എക്‌സ്‌പ്രസ് ആളുകള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത് എന്നത് ട്രെയിനിലെ തിരക്ക് വ്യക്തമാക്കുന്നു.  

ഈ വർഷം അവസാനത്തോടെ ഇന്ത്യൻ റെയിൽവേ ആധുനിക സൗകര്യങ്ങളോടുകൂടിയ 75 വന്ദേ ഭാരത് ട്രെയിനുകളും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 ട്രെയിനുകളും ട്രാക്കിലിറക്കാനാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.  നിലവിൽ, നാഗ്പൂർ-ബിലാസ്പൂർ, ഡൽഹി-വാരണാസി, ഗാന്ധിനഗർ-മുംബൈ, ചെന്നൈ-മൈസൂർ തുടങ്ങി വിവിധ റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിനുകൾ സര്‍വീസ് നടത്തുന്നുണ്ട്.  
 
ചെന്നൈയിലെ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ്  (ഐസിഎഫ്) മേക്ക്-ഇൻ-ഇന്ത്യ സംരംഭത്തിന് കീഴിൽ വന്ദേ ഭാരത് എക്‌സ്പ്രസ് രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News