Congres Strategy Group Meeting: കോണ്‍ഗ്രസ്‌ പാർട്ടി പാർലമെന്‍ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം വിളിച്ച് സോണിയ ഗാന്ധി

Congress Parliamentary Strategy Group Meeting:  കോണ്‍ഗ്രസ്‌ പാർട്ടി പാർലമെന്‍ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ് സോണിയ ഗാന്ധി. പാർലമെന്‍റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട ചോദ്യങ്ങളും അവ കൈകാര്യം ചെയ്യുന്നതിനുള്ള പാർട്ടിയുടെ പദ്ധതിയെക്കുറിച്ചും യോഗത്തില്‍ ചർച്ച ചെയ്യുമെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 05:25 PM IST
  • ഞായറാഴ്ച നേരിയ പനിയുടെ ലക്ഷണങ്ങളോടെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സോണിയ തിങ്കളാഴ്ചയാണ് ആശുപത്രി വിട്ടത്.
Congres Strategy Group Meeting: കോണ്‍ഗ്രസ്‌ പാർട്ടി പാർലമെന്‍ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം വിളിച്ച് സോണിയ ഗാന്ധി

Congress Parliamentary Strategy Group Meeting: സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ ചേരുന്ന പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അദ്ധ്യക്ഷ  സോണിയ ഗാന്ധി ചൊവ്വാഴ്ച പാർട്ടിയുടെ പാർലമെന്‍ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം വിളിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 

Also Read:  G20 Summit: ജി20 ഉച്ചകോടി, കനത്ത സുരക്ഷയില്‍  തലസ്ഥാനം, ഡൽഹി മെട്രോയുടെ ഈ  സ്റ്റേഷനുകൾ മൂന്നു ദിവസം അടഞ്ഞു കിടക്കും 
 
ഞായറാഴ്ച നേരിയ പനിയുടെ ലക്ഷണങ്ങളോടെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സോണിയ തിങ്കളാഴ്ചയാണ് ആശുപത്രി വിട്ടത്. പനി മാറിയതോടെ കോണ്‍ഗ്രസ്‌ പാർട്ടി പാർലമെന്‍ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ് സോണിയ ഗാന്ധി. 

Also Read:   G20 Summit and PM Modi: മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയ്ക്ക് അടിക്കടി മുന്നേറ്റം, പ്രധാനമന്ത്രിയെ പ്രശംസകൊണ്ട് പൊതിഞ്ഞ് ബ്രിട്ടീഷ് പത്രം  
 
പാർലമെന്‍റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട ചോദ്യങ്ങളും അവ കൈകാര്യം ചെയ്യുന്നതിനുള്ള പാർട്ടിയുടെ പദ്ധതിയെക്കുറിച്ചും യോഗത്തില്‍ ചർച്ച ചെയ്യുമെന്നാണ് സൂചന. കൂടാതെ, പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിന്‍റെ തന്ത്രം ചർച്ച ചെയ്യാൻ കോൺഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ INDIA  സഖ്യത്തിന്‍റെ എംപിമാരുടെ യോഗവും  വിളിച്ചുചേര്‍ത്തിട്ടുണ്ട്. 

 
വ്യാഴാഴ്ചയാണ് കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ ചേരുന്ന  പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തെക്കുറിച്ച് അറിയിപ്പ് നല്‍കിയത്. എന്നാല്‍, സമ്മേളനത്തിന്‍റെ അജണ്ട സംബന്ധിച്ച യാതൊരു വിവരവും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. സോഷ്യൽ മീഡിയ ആപ്പ് എക്‌സിൽ വിവരങ്ങൾ പോസ്റ്റ് ചെയ്ത ജോഷി, മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്‍റ്  മന്ദിരത്തിന്‍റെയും പഴയ കെട്ടിടത്തിന്‍റെയും ചിത്രവും പങ്കുവച്ചിരുന്നു. കഴിഞ്ഞ മാസം സമാപിച്ച പാർലമെന്‍റിന്‍റെ  വർഷകാല സമ്മേളനം പഴയ പാർലമെന്‍റ്  മന്ദിരത്തിലാണ് നടന്നത്.

അതേസമയം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ മുന്നോട്ടു നീങ്ങാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അതിന്‍റെ പ്രാരംഭ നടപടിയെന്നോണം കേന്ദ്രം ശനിയാഴ്ച എട്ടംഗ സമിതിയെ നിയോഗിച്ചു. മുന്‍ രാഷ്‌ട്രപതി രാം നാഥ്‌ കൊവിന്ദ് ആണ് സമിതിയുടെ അദ്ധ്യക്ഷന്‍, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിനുള്ള പ്രയോജനങ്ങള്‍, ബുദ്ധിമുട്ടുകള്‍ എല്ലാ പഠിയ്ക്കുക, എന്നതാണ് സമിതിയുടെ ചുമതല. 

മുൻ രാഷ്ട്രപതി രാം നാഥ്‌ കോവിന്ദ് അദ്ധ്യക്ഷനായ സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മീഷൻ ചെയർമാൻ എൻ കെ സിംഗ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരും അംഗങ്ങളാണ്. 

 ഈ വർഷാവസാനം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടികൾ തയ്യാറെടുക്കുമ്പോൾ പ്രത്യേക സമ്മേളനത്തിന്‍റെ പ്രഖ്യാപനം രാഷ്ട്രീയ വൃത്തങ്ങളിൽ അമ്പരപ്പുണ്ടാക്കി. സാധാരണയായി നവംബർ അവസാനവാരമാണ് പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്.  പതിവില്‍ നിന്ന് വ്യത്യസ്തമായി പ്രതയൂക സമ്മേളനം വിളിച്ച് ചേര്‍ക്കുകയും അജണ്ട പ്രഖ്യാപിക്കാതിരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നത്  പ്രതിപക്ഷ പാര്‍ട്ടികളില്‍ നീരസം ഉളവാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News