Farmers’ Protest: കർഷക സമരം ശക്തമാക്കും, വാഗ്ദാനലംഘനത്തിന് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് എസ്‌കെഎം

കർഷക സംഘടനകളും അവരുടെ അനുഭാവികളും വെള്ളിയാഴ്ച നടത്തിയ ഭാരത് ബന്ദിന് ശേഷം വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച (Samyukt Kisan Morcha - SKM)) അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Feb 17, 2024, 12:12 AM IST
  • വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച (Samyukt Kisan Morcha - SKM)) അറിയിച്ചു.
Farmers’ Protest: കർഷക സമരം ശക്തമാക്കും, വാഗ്ദാനലംഘനത്തിന് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് എസ്‌കെഎം

New Delhi: കർഷക സംഘടനകളും അവരുടെ അനുഭാവികളും വെള്ളിയാഴ്ച നടത്തിയ ഭാരത് ബന്ദിന് ശേഷം വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച (Samyukt Kisan Morcha - SKM)) അറിയിച്ചു. 

Also Read: Manipur Violence: മണിപ്പൂര്‍ വീണ്ടും പുകയുന്നു, അഞ്ച് ദിവസത്തേക്ക് ഇന്‍റർനെറ്റ് നിരോധിച്ചു

സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനുമായി ഫെബ്രുവരി 18 ന് ജലന്ധറിൽ ഒരു യോഗവും തുടർന്ന് എൻസിസിയുടെയും ന്യൂഡൽഹിയിൽ ജനറൽ ബോഡിയുടെയും യോഗങ്ങളും ചേരുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. 2020-21 ലെ ഡൽഹി അതിർത്തികളിലെ സമരം അവസാനിച്ചപ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ കേന്ദ്രസർക്കാർ കർഷകരുടെ പ്രശ്‌നങ്ങളെ വിലകുറച്ച് കാണുകയാണ് എന്നും ആരോപിച്ച് എസ്‌കെഎം ബന്ദ് ദിനത്തിൽ ഒരു പ്രസ്താവനയും പുറത്തിറക്കി.

“പ്രക്ഷോഭം ഉടനടി കൂടുതല്‍ ശക്തമാക്കാൻ എസ്‌കെഎം തീരുമാനിച്ചു, തൊഴിലാളികളുമായും മറ്റെല്ലാ വിഭാഗം ജനങ്ങളുമായും ഏകോപിപ്പിച്ച് ഇത് നടപ്പിലാക്കും, നരേന്ദ്രമോദി സർക്കാർ കർഷകരുടെ പ്രശ്‌നങ്ങളെ മനഃപൂർവം അവഗണിക്കുകയും താൻ സത്യസന്ധനും ആത്മാർത്ഥനുമാണെന്ന് ജനങ്ങളെ കബളിപ്പിക്കുകയും ചെയ്തു, കര്‍ഷക സംഘടനകളുടെ പ്രസ്താവനയില്‍ പറയുന്നു.  

2021 ഡിസംബറിൽ എംഎസ്‌പിയടക്കം മറ്റ് ആവശ്യങ്ങൾക്കുമായി സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് എസ്‌കെഎം പരാമർശിച്ചു. പിന്നീട് ഏഴ് മാസത്തിന് ശേഷം, എംഎസ്‌പി നൽകുന്നതിന് എതിരായി പരസ്യമായി അവർ ഒരു കമ്മിറ്റി രൂപീകരിച്ചു. കൂടാതെ വിള വൈവിധ്യവൽക്കരണവും സീറോ ബജറ്റ് പ്രകൃതി കൃഷിയും അതിന്‍റെ അജണ്ടയിൽ ചേർത്തു, എസ്കെഎം ആരോപിച്ചു.

"യഥാർത്ഥ ചർച്ചകൾ നടത്തുന്നതിനുപകരം, ജനങ്ങളെ കബളിപ്പിക്കാൻ ശംഭുവിലെ സമരക്കാരുടെ അടുത്തേക്ക് മന്ത്രിമാരെ അയച്ച് ചർച്ചകളെ പരിഹസിക്കുകയും ചർച്ചയിലെ പ്രധാന കാര്യങ്ങളും പുരോഗതിയും 'രഹസ്യമായി' സൂക്ഷിക്കുകയും ചെയ്യുന്നുവെന്നും സംഘടന ആരോപിച്ചു. 

പഞ്ചാബിലെ ശംഭു അതിർത്തിയിലെ കർഷകർക്കെതിരെ മോദി സർക്കാരും ബിജെപി നേതൃത്വത്തിലുള്ള ഹരിയാന സംസ്ഥാന സർക്കാരും നടത്തുന്ന ക്രൂരമായ അടിച്ചമർത്തലിനെതിരായ ജനങ്ങളുടെ രോഷമാണ് വെള്ളിയാഴ്ചത്തെ ബന്ദ് തെളിയിക്കുന്നത് എന്ന് എസ്‌കെഎം പറഞ്ഞു.

പഞ്ചാബിലെ പ്രതിഷേധം ഏതാണ്ട് സമ്പൂർണ ബന്ദായി മാറിയപ്പോൾ, മറ്റെല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗ്രാമങ്ങൾ കടകൾ, വ്യവസായങ്ങൾ, മാർക്കറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവ അടച്ചുപൂട്ടി. വലിയ പ്രകടനങ്ങളും പ്രതിഷേധ റാലികളും സംഘടിപ്പിച്ചു, അതിൽ ലക്ഷക്കണക്കിന് ആളുകൾ ആവേശത്തോടെ പങ്കെടുത്തു,  എസ്കെഎം അവകാശപ്പെട്ടു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News