ഗുജറാത്തിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിച്ച ആളെ രക്ഷിച്ചു. വലിയ അപകടത്തിൽ നിന്നാണ് സമയോചിതമായ ഇടപെടലിലൂടെ ഇയാളെ രക്ഷപ്പെടുത്തിയത്. സൂറത്ത് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഓടുന്ന ട്രെയിനിൽ നിന്ന് ഇയാൾ ഇറങ്ങാൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങൾ നിന്ന് കാണാം.
— Ministry of Railways (@RailMinIndia) March 1, 2022
ചാടി ഇറങ്ങുന്നതിനിടെ ഇയാളുടെ കാൽതെറ്റി വീഴുകയായിരുന്നു. തുടർന്ന് ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ ഇയാൾ കുടുങ്ങി. ഉടൻ തന്നെ ട്രെയിൻ മാനേജർ (ഗാർഡ്) എമർജൻസി ബ്രേക്ക് പ്രയോഗിച്ചു ട്രെയിൻ നിർത്തിയതിനാൽ വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടുത്താൻ സാധിച്ചു.
ജാഗ്രതയോടെ പ്രവർത്തിച്ചതിനാൽ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായി. ഗുജറാത്തിലെ സൂറത്ത് റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരൻ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങി. ട്രെയിൻ മാനേജരുടെ (ഗാർഡ്) അടിയന്തര ഇടപെടൽ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചുവെന്ന് റെയിൽവേ മന്ത്രി ട്വീറ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...