Video : ഉപരാഷ്ട്രപതി പങ്കെടുക്കാനിരുന്ന പരിപാടിയുടെ സുരക്ഷ വിലയിരുത്താൻ എത്തിയ ഐബി ഉദ്യോഗസ്ഥൻ സ്റ്റേജിൽ നിന്ന് വീണ് മരിച്ചു

മെയ് 18 ബുധനാഴ്ച ഐബിയും ഇന്റലിജെന്റ്സ് സെക്യുരിറ്റി വിങ്ങും ചേർന്നുള്ള സംയുക്ത സംഘം ഉപരാഷ്ട്രപതി പങ്കെടുക്കാനിരുന്ന പരിപാടിയുടെ സുരക്ഷ വിലയിരുത്താനെത്തിയതായിരുന്നുയെന്ന് പോലീസ് അറിയിച്ചു. 

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : May 19, 2022, 12:56 PM IST
  • ഐബി അസിസ്റ്റന്റ് ഡയറക്ടർ അമ്രേഷ് കുമാറാണ് വേദിയിൽ നിന്ന് താഴേക്ക് പതിച്ച് മരിക്കുന്നത്.
  • 51കാരനായ അമ്രേഷ് ബീഹാർ സ്വദേശിയാണ്.
  • ഇന്നലെ മെയ് 18 ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്.
  • വേദിയുടെ ചിത്രങ്ങൾ ഫോണിൽ എടുക്കുന്നതിനിടെയാണ് ഐബി ഉദ്യോഗസ്ഥൻ കാലുവഴുതി സ്റ്റേജിന്റെ അടിത്തട്ടിലേക്ക് പതിക്കുന്നത്.
Video : ഉപരാഷ്ട്രപതി പങ്കെടുക്കാനിരുന്ന പരിപാടിയുടെ സുരക്ഷ വിലയിരുത്താൻ എത്തിയ ഐബി ഉദ്യോഗസ്ഥൻ സ്റ്റേജിൽ നിന്ന് വീണ് മരിച്ചു

ഹൈദരാബാദ് : മെയ് 20ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ഹൈദരാബാദ് നഗരത്തിൽ പങ്കെടുക്കാനിരുന്ന പരിപാടിയുടെ സുരക്ഷ വിലയിരുത്താനെത്തിയ ഇന്റലിജെന്റ്സ് ബ്യുറോ ഉദ്യോഗസ്ഥൻ സ്റ്റേജിൽ നിന്ന് വീണ് മരിച്ച. ഐബി അസിസ്റ്റന്റ് ഡയറക്ടർ അമ്രേഷ് കുമാറാണ് വേദിയിൽ നിന്ന് താഴേക്ക് പതിച്ച് മരണപ്പെട്ടത്. 51കാരനായ അമ്രേഷ് ബീഹാർ സ്വദേശിയാണ്. ഇന്നലെ മെയ് 18 ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്.

വേദിയുടെ ചിത്രങ്ങൾ ഫോണിൽ എടുക്കുന്നതിനിടെയാണ് ഐബി ഉദ്യോഗസ്ഥൻ കാല് വഴുതി സ്റ്റേജിന്റെ അടിത്തട്ടിലേക്ക് പതിക്കുന്നത്. പോലീസ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടുകയും ചെയ്തു. മെയ് 18 ബുധനാഴ്ച ഐബിയും ഇന്റലിജെന്റ്സ് സെക്യുരിറ്റി വിങ്ങും ചേർന്നുള്ള സംയുക്ത സംഘം ഉപരാഷ്ട്രപതി പങ്കെടുക്കാനിരുന്ന പരിപാടിയുടെ സുരക്ഷ വിലയിരുത്താനെത്തിയതായിരുന്നുയെന്ന് പോലീസ് അറിയിച്ചു. 

ALSO READ : Shocking Bus Accident Video: നേര്‍ക്കുനേര്‍ എത്തി കൂട്ടിയിടിക്കുന്ന ബസുകള്‍...!! വീഡിയോ വൈറല്‍

ഐബി ഉദ്യോഗസ്ഥൻ സ്റ്റേജിന്റെ മുൻ ഭാഗത്ത് നിന്ന് വേദിയുടെ ചിത്രങ്ങൾ എടുക്കുവായിരുന്നു. മൊബൈൽ നോക്കി കൊണ്ട് സ്റ്റേജിന്റെ മുൻഭാഗത്തെത്തിയപ്പോൾ അമ്രേഷ് കാല് വഴുതി വേദിയുടെ താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയിൽ ഐബി ഉദ്യോഗസ്ഥൻ വന്ന് പതിക്കുന്നത് സ്റ്റേജിന്റെ ഏറ്റവും അടിത്തട്ടിലായിരുന്നു പോലീസ് പുറത്ത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. വീഴ്ചയിൽ തലയ്ക്കേറ്റ് ഗുരുതര പരിക്കാണ് മരണ കാരണമെന്ന് പോലീസ് അറിയിച്ചു.

സിസിടിവി ദൃശ്യം

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News