Sharad Pawar: എൻസിപിയെ ഒപ്പം നിർത്താൻ ബിജെപി ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി ശരദ് പവാർ; ശരദ് പവാറിന്റെ ആത്മകഥ വീണ്ടും ചർച്ചയാകുമ്പോൾ

NCP-BJP Alliance: 2019ൽ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിൽ ബിജെപിയും എൻസിപിയും ചേർന്ന് സഖ്യ സർക്കാരുണ്ടാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുണ്ടായിരുന്നതെന്നാണ് ശരദ് പവാർ വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 4, 2023, 12:17 PM IST
  • ബിജെപിയുമായി സഖ്യം ആഗ്രഹിച്ച് ശരദ് പവാറിന്റെ അനന്തരവൻ അജിത് പവാർ തന്നെ സമീപിച്ചിരുന്നുവെന്ന ദേവേന്ദ്ര ഫഡ്നാവിസിൻ്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു
  • അന്ന് ഫഡ്നാവിസിൻ്റെ ആരോപണം ശരദ് പവാർ നിഷേധിച്ചു
  • 2019 നവംബർ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ ചർച്ച നടത്തുകയും സഖ്യസാധ്യത തള്ളുകയും ചെയ്തുവെന്നാണ് പുസ്തകത്തിൽ ശരദ് പവാർ വെളിപ്പെടുത്തുന്നത്
Sharad Pawar: എൻസിപിയെ ഒപ്പം നിർത്താൻ ബിജെപി ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി ശരദ് പവാർ; ശരദ് പവാറിന്റെ ആത്മകഥ വീണ്ടും ചർച്ചയാകുമ്പോൾ

എൻസിപിയെ ഒപ്പം നിർത്താൻ ബിജെപി ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി എൻസിപി മുൻ അധ്യക്ഷൻ ശരദ് പവാർ. ശരദ് പവാറിൻ്റെ ആത്മകഥ ലോക് മഹ്ജെ സംഗതിയുടെ പരിഷ്കരിച്ച പതിപ്പിലാണ് എൻസിപിയെ ഒപ്പം നിർത്താൻ ബിജെപി ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുളളത്. 2019ൽ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിൽ ബിജെപിയും എൻസിപിയും ചേർന്ന് സഖ്യ സർക്കാരുണ്ടാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുണ്ടായിരുന്നതെന്നാണ് ശരദ് പവാർ വ്യക്തമാക്കുന്നത്.

എന്നാൽ തനിക്ക് വ്യക്തിപരമായി ഈ സഖ്യത്തിൽ  താത്പര്യമുണ്ടായിരുന്നില്ലെന്നും അക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിരുന്നതായും പുസ്തകത്തിൽ പറയുന്നു. അതേസമയം എൻസിപിയിലെ ഒരു വിഭാഗം നേതാക്കൾ ബിജെപിയുമായി സഖ്യം വേണമെന്ന താത്പര്യക്കാരായിരുന്നുവെന്നും ശരദ് പവാർ വെളിപ്പെടുത്തുന്നു. ബിജെപിയുമായി സഖ്യം ആഗ്രഹിച്ച് ശരദ് പവാറിന്റെ അനന്തരവൻ അജിത് പവാർ തന്നെ സമീപിച്ചിരുന്നുവെന്ന 2019ൽ മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിൻ്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു.

ALSO READ: Sharad Pawar Political Life: ആരാണ് ശരദ് പവാർ? സോണിയയെ വെല്ലുവിളിച്ച് പുറത്തിറങ്ങി ചരിത്രം സൃഷ്ടിച്ചു, പിന്നെ ഒപ്പം കൂട്ടി

അന്ന് ഫഡ്നാവിസിൻ്റെ ആരോപണം ശരദ് പവാർ നിഷേധിച്ചു. 2019 നവംബർ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ ചർച്ച നടത്തുകയും സഖ്യസാധ്യത തള്ളുകയും ചെയ്തുവെന്നാണ് പുസ്തകത്തിൽ ശരദ് പവാർ വെളിപ്പെടുത്തുന്നത്. എൻസിപിയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ആത്മകഥയുടെ പരിഷ്കരിച്ച പതിപ്പിലെ വെളിപ്പെടുത്തൽ ചർച്ചയാകുന്നത്. ശിവസേനാ നേതാവ് ഉദ്ധവ് താക്കറേക്കെതിരെയും പുസ്കകത്തിൽ പരാമർശമുണ്ട്.

സ്വന്തം പാർട്ടിയിലെ അതൃപ്തി പരിഹരിക്കുന്നതിൽ പരാജയപ്പെട്ട താക്കറെ പോരാടാൻ തയ്യാറാകാതെ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയായിരുന്നുവെന്ന് പവാർ  പുസ്കകത്തിൽ ആരോപിക്കുന്നു. ഒരു മുഖ്യമന്ത്രിക്ക് ഉണ്ടാകേണ്ട നിർണായകമായ രാഷ്‌ട്രീയ മികവ് ഉദ്ധവ് താക്കറെക്ക് ഇല്ലായിരുന്നുവെന്നാണ് പവാറിൻ്റെ നിരീക്ഷണം. ഈ ആരോപണങ്ങൾക്ക് താക്കറെ ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെ മറുപടി നൽകുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News