Isro Chairman Autobiography: വിവാദ പരാമർശം,ഐഎസ്ആർഒ ചെയർമാൻറെ ആത്മകഥ പിൻവലിച്ചു

ഏതെങ്കിലും പ്രത്യേക വ്യക്തിയെ ഒറ്റപ്പെടുത്തുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശം; ഒരു പ്രത്യേക വശം എടുത്തുകാണിക്കുക മാത്രമാണ് ഞാൻ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Nov 5, 2023, 11:15 AM IST
  • ബഹിരാകാശ കമ്മീഷനിൽ അംഗമാകുന്നത് ചവിട്ടുപടിയായാണ് പൊതുവെ കാണുന്നത്
  • കഥയിൽ കെ ശിവനെ കുറിച്ചുള്ള പരാമർശമാണ് വിവാദമായത്
  • കെ.ശിവൻ തൻറെ പ്രമോഷനുകൾക്കു തടസ്സമായേക്കാമെന്നായിരുന്നു ആത്മകഥയിൽ ചൂണ്ടിക്കാട്ടിയത്.
Isro Chairman Autobiography: വിവാദ പരാമർശം,ഐഎസ്ആർഒ ചെയർമാൻറെ ആത്മകഥ പിൻവലിച്ചു

മുൻ ഐഎസ്ആർഒ ചെയർമാൻ കെ.ശിവനെക്കുറിച്ചുള്ള വിമർശനങ്ങൾ വിവാദമായതോടെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിൻറെ ആത്മകഥ ' നിലാവു കുടിച്ച സിംഹങ്ങൾ ' പിൻവലിച്ചു.തന്റെ ആത്മകഥ പ്രസിദ്ധീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിൻവലിക്കാൻ തീരുമാനിച്ചതായി ഐഎസ്ആർഒ മേധാവി സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.ഐഎസ്ആർഒ മുൻ ചെയർമാനും സോമനാഥിന്റെ മുൻഗാമിയുമായ കെ.ശിവൻ തൻറെ പ്രമോഷനുകൾക്കു തടസ്സമായേക്കാമെന്നായിരുന്നു ആത്മകഥയിൽ ചൂണ്ടിക്കാട്ടിയത്. 

"ഓർഗനൈസേഷനിൽ സ്ഥാനങ്ങൾ ഉറപ്പിക്കുന്നതുൾപ്പെടെ, പ്രധാന റോളിലുള്ള വ്യക്തികൾ പലപ്പോഴും വിവിധ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു. ഏതെങ്കിലും പ്രത്യേക വ്യക്തിയെ ഒറ്റപ്പെടുത്തുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശം; ഒരു പ്രത്യേക വശം എടുത്തുകാണിക്കുക മാത്രമാണ് ഞാൻ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. തൻറെ ആത്മകഥക്ക് ചില തെറ്റായ വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ടുണ്ടെന്നും തന്നെ ചെയർമാനാക്കുന്നത് തടയാൻ ഡോ.ശിവൻ ശ്രമിച്ചതായി ഒരു ഘട്ടത്തിലും താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ബഹിരാകാശ കമ്മീഷനിൽ അംഗമാകുന്നത് ചവിട്ടുപടിയായാണ് പൊതുവെ കാണുന്നത് എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. മറ്റൊരു ഡയറക്ടറെ ഇടയിൽ നിയമിച്ചത് സ്വാഭാവികമായും, [അധ്യക്ഷസ്ഥാനത്തേക്കുള്ള എൻറെ
അവസരങ്ങൾ വെട്ടിക്കുറച്ചെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുസ്തകം ഒരു വിമർശനമല്ല, മറിച്ച് ജീവിതത്തിലെ പ്രശ്‌നങ്ങളെ അതിജീവിച്ച് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് പ്രചോദനാത്മകമായ ഒരു കഥയാണെന്ന് ഐഎസ്ആർഒ ചെയർമാൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News