Sensex 400 പോയിന്റുകൾ ഇടിഞ്ഞു; Nestle യ്ക്കും Bajaj Finserv വിനും നഷ്ട്ടം നേരിട്ടു, SBI യ്ക്ക് നേട്ടം

ഫാർമ, ഐടി മേഖലകളിലെ സ്റ്റോക്കുകൾക്ക് വന്ന ഇടിവാണ് സെൻസെക്‌സ് 400 പോയിന്റ് ഇടിവിൽ വ്യാപാരം പൂർത്തിയാക്കാൻ കാരണം. ബുധനാഴ്ച്ച ഉച്ചയോടെ സെൻസെക്‌സിലും നിഫ്റ്റിയിലും വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 18, 2021, 11:05 AM IST
  • ഫാർമ, ഐടി മേഖലകളിലെ സ്റ്റോക്കുകൾക്ക് വന്ന ഇടിവാണ് സെൻസെക്‌സ് 400 പോയിന്റ് ഇടിവിൽ വ്യാപാരം പൂർത്തിയാക്കാൻ കാരണം.
  • ബുധനാഴ്ച്ച ഉച്ചയോടെ സെൻസെക്‌സിലും നിഫ്റ്റിയിലും വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
  • നിഫ്റ്റിയുടെ ഐടി സൂചിക 1.3 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
  • ബുധനാഴ്ച്ചത്തെ വിപണിയിൽ പ്രധാന നേട്ടം നേടിയത് എസ്‌ബിഐ, പവർഗ്രിഡ്, റിലൈൻസ്, NTPC, ബജാജ് ഓട്ടോ, M&M എന്നിവരാണ്.
Sensex 400 പോയിന്റുകൾ ഇടിഞ്ഞു; Nestle യ്ക്കും Bajaj Finserv വിനും നഷ്ട്ടം നേരിട്ടു, SBI യ്ക്ക് നേട്ടം

Mumbai: ബുധനാഴ്ച്ച ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഫാർമ, ഐടി മേഖലകളിലെ സ്റ്റോക്കുകൾക്ക് വന്ന ഇടിവാണ് സെൻസെക്‌സ് (Sensex)400 പോയിന്റ് ഇടിവിൽ വ്യാപാരം പൂർത്തിയാക്കാൻ കാരണം. അതെ സമയം നിഫ്റ്റി (Nifty) സൂചികയ്ക്കും ഇടിവുണ്ടായി. 104 പോയിന്റാണ് നിഫ്റ്റിക്ക് തകർന്നത്. വ്യാപാരം അവസാനിച്ചപ്പോൾ 0.68 ശതമാനം നഷ്ടത്തോടെ 15208.90 എന്ന നിലയ്ക്കായിരുന്നു നിഫ്റ്റി സൂചിക. അതെ സമയം 400 point ഇടിഞ്ഞ BSE സെൻസെക്‌സിന്റെ നഷ്ടം 0.77 ശതമാനമാണ്.

ബുധനാഴ്ച്ച ഉച്ചയോടെ സെൻസെക്‌സിലും (Sensex) നിഫ്റ്റിയിലും വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് BSE സെൻസെക്‌സ് 51,596 പോയിന്റിലേക്കും നിഫ്റ്റി 15,175 പോയിനിറ്റിലേക്കുമാണ് ഇടിഞ്ഞ് താഴ്ന്നത്. എന്നാൽ വ്യാപാരം അവസാനിക്കുന്ന സമയമെത്തിയപ്പോൾ ഈ നിലവാരം കുറച്ച് ഭേദപ്പെട്ടിരുന്നു. 

ALSO READ: Digital Transaction: ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാന്‍ കേന്ദ്രം

ഐടി (IT), ഫാർമ മേഖലകളിലാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. നിഫ്റ്റിയുടെ ഐടി സൂചിക 1.3 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. അതെ സമയം ഫാർമ (Pharma)സൂചിക വ്യാപാരം അവസാനിപ്പിച്ചത് 1.7 ശതമാനം നഷ്ടത്തോടെയാണ്. നിഫ്റ്റി ഫിനാൻഷ്യൽ സർവിസും എഫ്എംസിജി സൂചികകളും 1 ശതമാനം നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

ALSO READ: Indian Railway: ഇന്ത്യൻ റെയിൽവേ ഉടൻ പുതിയ തേജസ് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കും

ബുധനാഴ്ച്ച ഓഹരി വിപണിയിൽ ഏറ്റവും കൂടുതൽ നേട്ടം കൈ വരിച്ചത് പൊതുമേഖല ബാങ്കുകളാണ് (Public Sector Banks). 5.9 ശതമാനം നേട്ടത്തോടെയാണ് പൊതുമേഖലാ ബാങ്ക് സൂചിക വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് പൊതു മേഖല ബാങ്ക് സൂചിക നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. അത് മാത്രമല്ല 5.9 ശതമാനം എന്നത് കഴിഞ്ഞ ഒരു വര്ഷത്തിനിടയിലുളത്തിൽ ഏറ്റവും ഉയർന്ന നിലയാണ്.   

ALSO READ: ICICI Bank special offer: കുറഞ്ഞ നിരക്കിൽ വിമാന യാത്രയ്ക്കുള്ള Golden Chance; കിടിലം ഓഫറുമായി ICICI Bank

 ബുധനാഴ്ച്ചത്തെ വിപണിയിൽ പ്രധാന നേട്ടം നേടിയത് എസ്‌ബിഐ (SBI), പവർഗ്രിഡ്, റിലൈൻസ്, NTPC, ബജാജ് ഓട്ടോ, M&M എന്നിവരാണ്. എസ്‌ബിഐ 2.78 ശതമാനം നേട്ടവും, പവർഗ്രിഡ് 2. 02 ശതമാനം നേട്ടവും, എൻടിപിസി 1.12 ശതമാനം നേട്ടവുമാണ് കൈവരിച്ചത്.  എന്നാൽ ഏറ്റവും നഷ്ടം നേരിട്ടത് നെസ്‌ലെ ഇന്ത്യ, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയ്ന്റ്‌സ്, മാരുതി (Maruthi), എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank) എന്നിവർക്കാണ്.  നെസ്‌ലെ ഇന്ത്യയ്ക്ക് 2.88 ശതമാനവും,  ബജാജ് ഫിൻസർവിന്  2.56 ശതമാവും,  ഏഷ്യൻ പെയ്ന്റ്‌സിന് 2.53 ശതമാനം നഷ്ടവുമാണ് നേരിട്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News