Maharashtra: അടുത്ത 15 ദിവസത്തേയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍, സംസ്ഥാനത്ത് 144

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍...   

Written by - Zee Malayalam News Desk | Last Updated : Apr 13, 2021, 09:41 PM IST
  • മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍...
  • ബുധനാഴ്ച രാത്രി 8 മണിമുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും... നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനം മുഴുവന്‍ 144 പ്രഖ്യാപിക്കും
Maharashtra: അടുത്ത 15 ദിവസത്തേയ്ക്ക്  കര്‍ശന നിയന്ത്രണങ്ങള്‍, സംസ്ഥാനത്ത് 144

Mumai: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍...   

ബുധനാഴ്ച  രാത്രി 8 മണിമുതല്‍  നിയന്ത്രണങ്ങള്‍ നിലവില്‍ വരും... നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനം  മുഴുവന്‍ 144 പ്രഖ്യാപിക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  ശക്തമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും  ഇതിനെ Lockdown എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല എന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവി‍ഡ് രോഗികൾ അപകടകരമായ തോതില്‍  വര്‍ദ്ധിക്കുകയാണെന്നും  കോവിഡിനെതിരെയുള്ള ‘യുദ്ധം’ വീണ്ടും തുടങ്ങുകയാണെന്നും മുഖ്യമന്ത്രി  പറഞ്ഞു.

Also read: Kerala Covid Update : കുതിച്ചുയർന്ന് സംസ്ഥാനത്തെ കോവിഡ്, നാളുകൾക്ക് ശേഷം ഇന്ന് 7000 കടന്ന് കോവിഡ്

നിയന്ത്രണങ്ങളുടെ ഭാഗമായി രാവിലെ 7 മുതല്‍ രാത്രി 8 വരെ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ക്ക്  മാത്രമെ അനുവാദം ലഭിക്കൂ.  നാലു പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല,   

തുടര്‍ച്ചയായ  നവീകരണം നടപ്പാക്കുന്നുവെങ്കിലും സംസ്ഥാനത്തെ  ആരോഗ്യസംവിധാനം  ഈയവസരത്തില്‍  സമ്മർദ്ദത്തിലാണെന്നും  മെഡിക്കൽ ഓക്സിജന്‍റെ കുറവ്, കിടക്കകൾ, Remdesivir ന്‍റെ  ആവശ്യകത വർദ്ധിച്ചുവെന്നും  മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറില്‍ 60,212 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനം അപകടകരമായ അവസ്ഥ യിലേയ്ക്കാണ് വീണ്ടും നീങ്ങുന്നത്‌.    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News