ന്യൂഡൽഹി: ഐഡന്റിറ്റി മറച്ച് വച്ച് വ്യാപാരം ചെയ്യ്തുവെന്നാരോപിച്ച് വിജയ്മല്യക്ക് ഓഹരി വിപണിയിൽ വിലക്കേര്‍പ്പെടുത്തി സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ). മൂന്ന് വര്‍ഷത്തേക്കാണ് വിലക്ക് നല്‍കിയിരിക്കുന്നത്. സെക്യൂരിറ്റി മാര്‍ക്കറ്റുകളില്‍ പ്രവേശിക്കുവാനോ ഇടപ്പാട് നടത്തുവാനോ സാധിക്കില്ല. സെക്യൂരിറ്റികള്‍ നേരിട്ടോ പരോക്ഷമായോ വാങ്ങുന്നതിനോ, വിൽക്കുന്നതിനോ തുടങ്ങി ഒരു തരത്തിലും സെക്യൂരിറ്റി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത തരത്തിലാണ് സെബി വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
മല്യയുടെ ഇത്തരം പ്രവര്‍ത്തികള്‍ വഞ്ചനാപരവും സെക്യൂരിറ്റി മാര്‍ക്കറ്റിംഗിന്റെ സമഗ്രതയ്ക്ക് തന്നെ ഭീക്ഷണിയുമാണെന്ന് സെബി ചീഫ് ജനറല്‍ മാനേജര്‍ അനിത അനൂപ് പറഞ്ഞു.
മല്യ, തന്റെ ഗ്രൂപ് കമ്പനികളായ ഹെര്‍ബെര്‍ട്ട്‌സണ്‍സ് ലിമിറ്റഡ്, യൂണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ് (യുഎസ്എൽ) എന്നിവയുടെ ഓഹരികള്‍ രഹസ്യമായി ഇടപ്പാട് നടത്താന്‍ വിദേശ സ്ഥാപന നിക്ഷേപകരായ മാറ്റര്‍ഹോണ്‍ വെഞ്ചേഴ്‌സിനെ ഉപയോഗിച്ചതായി കണ്ടെത്തി. 2006 ജനുവരി മുതല്‍ 2008 മാര്‍ച്ച് വരെയുള്ള കാലയളവില്‍ സെബി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
Read Also: ഡൽഹി INA മാർക്കറ്റിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തം; 6 പേർക്ക് പരിക്ക്
മാറ്റര്‍ഹോണ്‍ ഉപയോഗിച്ച് യുബിഎസ്എജിയുടെ വിവിധ അക്കൗണ്ടുകള്‍ വഴി ഇന്ത്യന്‍ സെക്യൂരിറ്റികളില്‍ പണം എത്തിച്ചുവെന്ന് സെബിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. സെബിയും ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റിയും ചേർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
വിദേശത്തുള്ള മിച്ച ഫണ്ടുകള്‍ നിക്ഷേപം ചെയ്യുന്നതിനായി വിദേശസ്ഥാപന നിക്ഷേപ സംവിധാനം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യം ഈ കമ്പനികളുടെ ഇന്ത്യയുള്ള നിക്ഷേപകരോട് വെളിപ്പെടുത്തുന്നില്ലായെന്നും 37 പേജുള്ള ഉത്തരവില്‍ സെബി വ്യക്തമാക്കുന്നു.
യുഎസ്എല്ലിൻ്റെ ഓഹരികളിലെ ക്രമരഹിത വ്യാപാരവും ഇടപാടുകളും കൈകാര്യം ചെയ്തതിന് മുമ്പും വിജയ് മല്യക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കിങ് ഫിഷർ എയര്‍ലൈന്‍സ് കമ്പനി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്ന് പുറത്താക്കപ്പെട്ട മല്യ 2016 മുതൽ യുകെയിലാണ്. എന്നാൽ യുകെയിൽ നിന്ന് മല്യയെ നാടു കടത്താനുള്ള നീക്കത്തിലാണ് ഇന്ത്യൻ സർക്കാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...