Scary Video: കു‍ഞ്ഞിനെ വലിച്ചിഴച്ച് കുരങ്ങൻ! പിന്നെ സംഭവിച്ചത്...വീഡിയോ വൈറൽ

Viral Video: വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ ഭയത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല. ട്വിറ്ററിലെ @Enezator എന്ന അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 27, 2023, 06:44 PM IST
  • റോഡിനരികിലായി കുറച്ച് കുട്ടികൾ ഇരിക്കുന്നത് വീഡിയോയിൽ കാണാം.
  • അപ്പോൾ പെട്ടെന്ന് ഒരു കുരങ്ങൻ അവരുടെ നേരെ വരുന്നുണ്ട്.
  • ഈ കുരങ്ങൻ വളരെ വേഗത്തിൽ വന്ന് അവിടെയുള്ള കുട്ടികളിൽ ഒരാളെ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചു.
Scary Video: കു‍ഞ്ഞിനെ വലിച്ചിഴച്ച് കുരങ്ങൻ! പിന്നെ സംഭവിച്ചത്...വീഡിയോ വൈറൽ

വളരെ വ്യത്യസ്തത നിറഞ്ഞ ഒരു ലോകമാണ് ഇന്റർനെറ്റ് എന്ന് പറയുന്നത്. ഇതിൽ നമുക്ക് അറിയാവുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾ കാണാറുണ്ട്. ഇവിടെ പങ്കുവെക്കുന്ന സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും നമുക്ക് ഒരുപാട് സന്ദേശങ്ങൾ നൽകുന്നു. ഉപയോഗപ്രദമായ വിവരങ്ങൾക്കൊപ്പം വിനോദത്തിനുള്ള ഒരു മാർഗം കൂടിയാണിത്. ഇവയിൽ മൃഗങ്ങളുടെ ‌വീഡിയോകൾക്ക് പ്രത്യേകം കാഴ്ചക്കാരുണ്ട്. അതിൽ തന്നെ കുരങ്ങുകളുടെ കുസൃതി നിറഞ്ഞ ഒരുപാട് വീഡിയോകളും ഇന്റർനെറ്റിൽ കാണാൻ സാധിക്കും. 

ഒരുപാട് കുസൃതികൾ കാണിക്കുന്ന ഒരു മൃ​ഗമാണ് കുരങ്ങ്. അതിനൊപ്പം തന്നെ വളരെ അപകടകാരിയുമാണ്. മനുഷ്യരെ ആക്രമിക്കുകയും അവർക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും ഇവ. അങ്ങനെ മനുഷ്യനെ ഇവ ഉപദ്രവിക്കുന്നതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുള്ളതാണ്. റോഡിലൂടെ നടക്കുന്നവരുടെ കയ്യിൽ നിന്ന് ഭക്ഷണവും മറ്റും തട്ടിയെടുക്കുന്ന കുരങ്ങുകൾ പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ പരിഭ്രാന്തി പരത്തുകയാണ്. 

വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ ഭയത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല. റോഡിനരികിലായി കുറച്ച് കുട്ടികൾ ഇരിക്കുന്നത് വീഡിയോയിൽ കാണാം. അപ്പോൾ പെട്ടെന്ന് ഒരു കുരങ്ങൻ അവരുടെ നേരെ വരുന്നുണ്ട്. ഈ കുരങ്ങൻ വളരെ വേഗത്തിൽ വന്ന് അവിടെയുള്ള കുട്ടികളിൽ ഒരാളെ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ കുരങ്ങന്റെ കയ്യിൽ നിന്ന് കുട്ടി താഴെ വീണു. പക്ഷേ കുരങ്ങൻ വീണ്ടും തിരിച്ചുവന്ന് ആ കുട്ടിയെ കുറച്ച് ദൂരം വലിച്ചിഴയ്ക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ പെട്ടെന്നൊരാൾ വന്ന് കുട്ടിയെ രക്ഷപ്പെടുത്തി. 

Also Read: Viral Video: കുരങ്ങനോട് കളിക്കാൻ ചെന്ന പെൺകുട്ടിക്ക് കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ

 

ഈ വീഡിയോ കാഴ്ചക്കാരിൽ വലിയ ഞെട്ടലുളവാക്കുന്നതാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലെ @Enezator എന്ന അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 833.1k ആളുകൾ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു. വീഡിയോ കണ്ടിട്ട് വിശ്വസിക്കാനാവുന്നില്ലെന്ന് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News