SBI PO Recruitment 2023: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു; ശമ്പളം 63,000 വരെ

SBI PO Notification 2023: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐ പിഒ ഒഴിവുകളിലേക്ക് ഔദ്യോഗിക വെബ്‌സൈറ്റ് sbi.co.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Sep 7, 2023, 02:59 PM IST
  • ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവരായിരിക്കണം
  • അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം
SBI PO Recruitment 2023: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു; ശമ്പളം 63,000 വരെ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസർമാരുടെ (എസ്ബിഐ പിഒ 2023) തസ്തികകളിലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. രജിസ്ട്രേഷൻ നടപടികൾ ഇന്ന് (സെപ്റ്റംബർ 7, 2023) ആരംഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐ പിഒ ഒഴിവുകളിലേക്ക് ഔദ്യോഗിക വെബ്‌സൈറ്റ് sbi.co.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

എസ്ബിഐ പിഒ ഒഴിവ് 2023; വിശദാംശങ്ങൾ

പോസ്റ്റ്: പ്രൊബേഷണറി ഓഫീസർമാർ (പിഒ)
ആകെ ഒഴിവ്: 2,000
പേ സ്‌കെയിൽ: 36,000-1490/7-46,430-1740/2-49,910-1990/7-63,840

എസ്ബിഐ പിഒ ഒഴിവ് 2023: യോഗ്യതാ മാനദണ്ഡം

വിദ്യാഭ്യാസ യോഗ്യത: ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവരായിരിക്കണം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം.

പ്രായപരിധി: 2023 ഏപ്രിൽ ഒന്നിന് 21 വയസിനും 30 വയസിനും ഇടയി പ്രായമുള്ളവരായിരിക്കണം.

അപേക്ഷാ ഫീസ്: ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ ഫീസായി 750 രൂപ അടയ്‌ക്കേണ്ടതാണ്. അതേസമയം എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർഥികളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എസ്ബിഐ പിഒ റിക്രൂട്ട്‌മെന്റ് 2023: പ്രധാനപ്പെട്ട തീയതികൾ

ഓൺലൈൻ അപേക്ഷയുടെ ആരംഭ തീയതി: സെപ്റ്റംബർ 7, 2023
അപേക്ഷാ ഫോം പൂരിപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 27, 2023
അപേക്ഷാ ഫീസ് അടക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 27, 2023
എസ്ബിഐ പിഒ പ്രിലിംസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ്: 2023 ഒക്‌ടോബർ രണ്ടാം ആഴ്ച മുതൽ
എസ്ബിഐ പിഒ പ്രിലിമിനറി പരീക്ഷ: നവംബർ 2023
എസ്ബിഐ പിഒ ഫേസ് 1 ഫല തീയതി: നവംബർ / ഡിസംബർ 2023

എസ്ബിഐ പിഒ റിക്രൂട്ട്‌മെന്റ് 2023: എങ്ങനെ അപേക്ഷിക്കണം

എസ്ബിഐയുടെ ഔദ്യോഗിക സൈറ്റ് sbi.co.in സന്ദർശിക്കുക.
കരിയർ ഓപ്ഷൻ ലിങ്കിൽ പോയി അതിൽ ക്ലിക്ക് ചെയ്യുക.
പിഒ / ക്ലർക്ക് ഓൺലൈൻ ലിങ്കിൽ പോകുക.
രജിസ്റ്റർ ചെയ്യുക.
ലോഗിൻ ചെയ്യുക.
അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്ത് പേജ് ഡൗൺലോഡ് ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News