SBI PO Final Result 2023 Declared: എസ്ബിഐ പ്രൊബേഷണറി ഓഫീസേഴ്‌സ് റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ അന്തിമ ഫലം പ്രഖ്യാപിച്ചു; പരിശോധിക്കേണ്ടതെങ്ങനെ

SBI PO result how to download: എസ്ബിഐ പ്രൊബേഷണറി ഓഫീസേഴ്‌സ് റിക്രൂട്ട്‌മെന്റ് മെയിൻ പരീക്ഷയുടെ ഫലം 2023 മാർച്ച് 10ന് പ്രഖ്യാപിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 19, 2023, 06:10 AM IST
  • എസ്ബിഐ പിഒ ഗ്രൂപ്പ് എക്സസൈസും അഭിമുഖവും 2023 ഏപ്രിലിൽ നടത്തി
  • എസ്ബിഐ പിഒ മെയിൻ പരീക്ഷ 2023 ജനുവരി 30, 2023ന് നടത്തി
  • അതിന്റെ ഫലം മാർച്ച് 10ന് പ്രഖ്യാപിച്ചു
  • ഓർഗനൈസേഷനിലെ ആകെ 1673 തസ്തികകളിലേക്കാണ് എസ്ബിഐ പിഒ റിക്രൂട്ട്മെന്റ് പരീക്ഷ നടത്തിയത്
SBI PO Final Result 2023 Declared: എസ്ബിഐ പ്രൊബേഷണറി ഓഫീസേഴ്‌സ് റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ അന്തിമ ഫലം പ്രഖ്യാപിച്ചു; പരിശോധിക്കേണ്ടതെങ്ങനെ

എസ്‌ബിഐ പ്രൊബേഷണറി ഓഫീസേഴ്‌സ് റിക്രൂട്ട്‌മെന്റ് 2023 പരീക്ഷയുടെ അന്തിമ ഫലം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ഏപ്രിൽ 18ന് ആണ് ഫലം പ്രഖ്യാപിച്ചത്. എസ്‌ബിഐ പിഒ റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ sbi.co.inൽ നിന്ന് ഫലം പരിശോധിക്കാം. എസ്ബിഐ പ്രൊബേഷണറി ഓഫീസേഴ്‌സ് റിക്രൂട്ട്‌മെന്റ് മെയിൻ ഫലം 2023 മാർച്ച് 10ന് പ്രഖ്യാപിച്ചിരുന്നു.

എസ്ബിഐ പിഒ ഗ്രൂപ്പ് എക്സസൈസും അഭിമുഖവും 2023 ഏപ്രിലിൽ നടത്തി. എസ്ബിഐ പിഒ മെയിൻ പരീക്ഷ 2023 ജനുവരി 30, 2023ന് നടത്തി, അതിന്റെ ഫലം മാർച്ച് 10ന് പ്രഖ്യാപിച്ചു. ഓർഗനൈസേഷനിലെ ആകെ 1673 തസ്തികകളിലേക്കാണ് എസ്ബിഐ പിഒ റിക്രൂട്ട്മെന്റ് പരീക്ഷ നടത്തിയത്. തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളുടെ റോൾ നമ്പറുകളുടെ ലിസ്റ്റ് അടങ്ങുന്ന പിഡിഎഫ് ഫോർമാറ്റിലാണ് എസ്ബിഐ പിഒ അന്തിമ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. 

ALSO READ: Bsf Recruitment 2023: ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിൾ, അപേക്ഷിക്കേണ്ട വിധം

എസ്ബിഐ പ്രൊബേഷണറി ഓഫീസേഴ്‌സ് റിക്രൂട്ട്‌മെന്റ് പരീക്ഷയുട അന്തിമ ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം 

എസ്ബിഐയുടെ ഔദ്യോഗിക സൈറ്റ് sbi.co.in സന്ദർശിക്കുക
ഹോംപേജിൽ, കരിയർ ടാബിൽ ക്ലിക്ക് ചെയ്യുക
അടുത്തതായി, പിഒയുടെ ഫൈനൽ റിസൾട്ട് ഫലത്തിൽ ക്ലിക്കുചെയ്യുക
ഒരു പിഡിഎഫ് ഫയൽ സ്ക്രീനിൽ ദൃശ്യമാകും
കൂടുതൽ ആവശ്യത്തിനായി പേജ് ഡൗൺലോഡ് ചെയ്ത് അതിന്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News