Adani-Hindenburg Row Update: സത്യമേവ ജയതേ, ഒപ്പം നിന്നവർക്ക് നന്ദി; സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് അദാനി

Adani-Hindenburg Row Update:  2023 ജനുവരി 24നാണ് അദാനി ഗ്രൂപ്പിനെതിരെ ആരോപണവുമായി ഹിൻഡൻബർഗ് റിസർച്ച് രാഗത്തെത്തിയത്. അദാനി ഗ്രൂപ്പിനെതിരെ ഓഹരി വിലയിൽ കൃത്രിമം കാണിച്ചതായി ആരോപണം ഉയര്‍ന്നതോടെ അദാനി ഗ്രൂപ്പിന്‍റെ ഓഹരികളിൽ വൻ ഇടിവാണ് ഉണ്ടായത്.  

Written by - Zee Malayalam News Desk | Last Updated : Jan 3, 2024, 01:16 PM IST
  • സുപ്രീംകോടതിയുടെ വിധിക്ക് മുന്‍പ് തന്നെ അദാനി ഗ്രൂപ്പിന്‍റെ എല്ലാ ഓഹരികളും വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു.
Adani-Hindenburg Row Update: സത്യമേവ ജയതേ, ഒപ്പം നിന്നവർക്ക് നന്ദി; സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് അദാനി

Adani-Hindenburg Row Update: ഹിൻഡൻബർഗ് കേസിന്‍റെ അന്വേഷണം SITയ്ക്ക് കൈമാറാൻ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെ ഗൗതം അദാനിയുടെ പ്രതികരണം പുറത്തുവന്നു.  സത്യമേവ ജയതേ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.  

Also Read:  Adani-Hindenburg Row: അദാനിക്ക് ആശ്വാസം, ഹിൻഡൻബർഗ് വിവാദത്തില്‍ പ്രത്യേക അന്വേഷണമില്ല 

'ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ തീരുമാനം സത്യം വിജയിച്ചുവെന്ന് തെളിയിക്കുന്നു, സത്യമേവ ജയതേ. ഞങ്ങൾക്കൊപ്പം നിന്നവരോട് ഞാൻ നന്ദിയുള്ളവനാണ്. ഇന്ത്യയുടെ വികസന കഥയിൽ ഞങ്ങളുടെ എളിയ സംഭാവന ഇനിയും തുടരും. ജയ് ഹിന്ദ്', ഗൗതം അദാനി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. 

2023 ജനുവരി 24നാണ് അദാനി ഗ്രൂപ്പിനെതിരെ ആരോപണവുമായി ഹിൻഡൻബർഗ് റിസർച്ച് രാഗത്തെത്തിയത്. അദാനി ഗ്രൂപ്പിനെതിരെ ഓഹരി വിലയിൽ കൃത്രിമം കാണിച്ചതായി ആരോപണം ഉയര്‍ന്നതോടെ അദാനി ഗ്രൂപ്പിന്‍റെ ഓഹരികളിൽ വൻ ഇടിവാണ് ഉണ്ടായത്.  
 
അതേസമയം, അദാനി-ഹിൻഡൻബർഗ് കേസിൽ വിധി പറഞ്ഞ സുപ്രീംകോടതി അന്വേഷണം SITക്ക് കൈമാറാൻ വിസമ്മതിച്ചതുകൂടാതെ സെബിക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം നൽകി. കൂടാതെ, സെബിയുടെ അന്വേഷണത്തിൽ സംശയമില്ലെന്നും സുപ്രീംകോടതി ഊന്നിപ്പറഞ്ഞു.  
 
സുപ്രീംകോടതിയുടെ വിധിക്ക് മുന്‍പ് തന്നെ അദാനി ഗ്രൂപ്പിന്‍റെ എല്ലാ ഓഹരികളും വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു. ട്രേഡിംഗ് സെഷന്‍റെ തുടക്കത്തിൽ, ഗ്രൂപ്പിലെലിസ്റ്റ് ചെയ്ത 10 കമ്പനികളുടെ ഓഹരികൾ ഗ്രീൻ മാർക്കോടെയാണ് വ്യാപാരം ആരംഭിച്ചത്. 

 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News