രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമെന്ന സൂചന നൽകി VK Sasikala

 കൊവിഡ് സാഹചര്യം മാറിയാൽ താൻ പാർട്ടിയിലേക്ക് തിരിച്ചെത്തുമെന്ന് അണികളിലൊരാളുമായി ഫോണില്‍ സംസാരിക്കവേ ശശികല വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് സൂചന.    

Written by - Zee Malayalam News Desk | Last Updated : May 30, 2021, 12:20 PM IST
  • ശശികല രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു
  • കൊവിഡ് സാഹചര്യം മാറിയാൽ തീരുമാനിക്കും
  • തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം നേതൃമാറ്റം വേണമെന്ന് വാദം ഉയർത്തിയിരുന്നു
രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമെന്ന സൂചന നൽകി VK Sasikala

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമെന്ന സൂചന നല്‍കി വി.കെ. ശശികല.  കൊവിഡ് സാഹചര്യം മാറിയാൽ താൻ പാർട്ടിയിലേക്ക് തിരിച്ചെത്തുമെന്ന് അണികളിലൊരാളുമായി ഫോണില്‍ സംസാരിക്കവേ ശശികല വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് സൂചന.  

ജയലളിതയുടെ അടുത്ത അനുയായി ആയിരുന്ന ശശികല (Sasikala) നേരത്തെ രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം നേതൃമാറ്റം വേണമെന്ന് വാദം ഉയർത്തിയിരുന്നു.  ഇതോടെയാണ് പാർട്ടിയെ തിരിച്ചു പിടിക്കാൻ താൻ വീണ്ടും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് ശശികല (VK Sasikala) തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്.  

Also Read:  ബ്രിട്ടീഷ് പ്രധാനമന്ത്രി Boris Johnson കാമുകി ക്യാരി സൈമണ്ട്സിനെ വിവാഹം ചെയ്തു 

 

പുറത്തിറങ്ങിയ ശബ്ദരേഖയിൽ (Audio Clip) ഉറപ്പായും പാര്‍ട്ടിയിലേക്ക് തിരിച്ചു വരുമെന്നും എഐഎഡിഎംകെയെ (AIADMK) ശക്തമാക്കുമെന്നും ശശികല ഫോണിലൂടെ പറയുന്നുണ്ടെന്നാണ് സൂചന. ശശികലയുടെ ശബ്ദ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.  

കൂടാതെ പ്രചരിക്കുന്ന ഈ ശബ്‌ദ സന്ദേശം ശശികലയുടേത് തന്നെയാണെന്ന് മരുമകന്‍ ടി.ടി.വി. ദിനകരന്റെ (TTV Dinakaran) പേർസണൽ അസിസ്റ്റന്റ് ജനാര്‍ദ്ദനന്‍ സ്ഥിരീകരിച്ചിട്ടുണ്ട് എന്നും വാർത്തയുണ്ട്.  എന്തായാലും ശശികല രാഷ്ട്രീയത്തിൽ തിരിച്ചെത്തിയാൽ അണ്ണാ ഡിഎംകെയുടെ മുഴുവൻ അധികാരവും ശശികലയുടെ കൈയ്യിലാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.  

Also Read: വിഷാദത്തെയും ഉത്കണ്ഠയെയും മറികടക്കാൻ ജ്യോതിഷത്തിൽ പരിഹാരമുണ്ട്, അത് എങ്ങനെ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? 

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയായിരുന്നു വികെ ശശികല.  അതുകൊണ്ടുതന്നെ ജയലളിതയുടെ (Jayalalitha) മരണത്തിന് ശേഷം ശശികലയെ പാർട്ടിയുടെ ജനറൽ സെക്രെട്ടറി ആക്കിയിരുന്നുവെങ്കിലും പിന്നീട് പാർട്ടി ഇവരെ പുറത്താക്കുകയായിരുന്നു.  

ഇതിനുശേഷം അനധികൃത സ്വത്ത് സമ്പാദന കേസിൽ (Disproportionate Assets Case) 2017 ൽ ശശികലയെ അറസ്റ്റ് ചെയ്തിരുന്നു ശേഷം ഈ ജനുവരിയിൽ ശശികല ജയിൽ മോചിതയായിരുന്നു.  ശേഷം അവർ ശക്തമായി നിയമസഭാ തിരഞ്ഞെടുപ്പിൽ രംഗത്തേറ്റത്തും എന്ന് കരുതിയിരുന്നുവെങ്കിലും രാഷ്ട്രീയം താൻ വിടുമെന്ന അറിയിപ്പാണ് ശശികല നൽകിയത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News