ഗുസ്തിക്കാരുടെ പ്രതിഷേധത്തിൽ നിന്ന് താൻ പിന്മാറിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് സാക്ഷി മാലിക്. സാക്ഷി മാലിക് നോർത്തേൺ റെയിൽവേയിൽ വീണ്ടും ജോലിയിൽ പ്രവേശിച്ചതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. താൻ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും ജോലിയിൽ തിരിച്ചെത്തുക മാത്രമാണ് ചെയ്തതെന്നും സാക്ഷി മാലിക് ട്വീറ്റ് ചെയ്തു.
റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങളും ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാക്ഷി മാലിക് സമരത്തിൽ നിന്ന് പിന്മാറിയെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നത്.
ये खबर बिलकुल ग़लत है। इंसाफ़ की लड़ाई में ना हम में से कोई पीछे हटा है, ना हटेगा। सत्याग्रह के साथ साथ रेलवे में अपनी ज़िम्मेदारी को साथ निभा रही हूँ। इंसाफ़ मिलने तक हमारी लड़ाई जारी है। कृपया कोई ग़लत खबर ना चलाई जाए। pic.twitter.com/FWYhnqlinC
— Sakshee Malikkh (@SakshiMalik) June 5, 2023
ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ഗുസ്തി താരങ്ങളുടെ കൂടിക്കാഴ്ച തൃപ്തികരമല്ലെന്ന് സാക്ഷി മാലിക്കിന്റെ ഭർത്താവ് സത്യവ്രത് കാഡിയൻ പറഞ്ഞു. അമിത്ഷായിൽ നിന്ന് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്ന് സാക്ഷി മാലിക്കിന്റെ ഭർത്താവ് പറഞ്ഞു. പ്രതിഷേധിച്ച ഗുസ്തിക്കാർ തങ്ങളുടെ മെഡലുകൾ ഗംഗയിൽ നിമജ്ജനം ചെയ്യാൻ ഹരിദ്വാറിലേക്ക് പോയി ദിവസങ്ങൾക്ക് ശേഷമാണ് ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
എന്നാൽ, മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്ന് കർഷക നേതാവ് നരേഷ് ടികൈത് തടഞ്ഞു. ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ജൂൺ ഒമ്പതിന് മുമ്പ് അറസ്റ്റ് ചെയ്യണമെന്ന് സർക്കാരിന് അന്ത്യശാസനം നൽകി. ഇല്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിലാണ് ഗുസ്തി താരങ്ങൾ മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്ന് പിന്മാറിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെയുള്ള സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തിക്കാർ പ്രതിഷേധിക്കുന്നത്. ബ്രിജ് ഭൂഷണെതിരെ ഇതുവരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...