Rtpcr in Domestic flight: ആഭ്യന്തര യാത്രകൾക്ക് ആർ.ടി.പി.സി.ആർ നിർബന്ധമില്ല

എങ്കിലും യാത്ര ചെയ്യുന്ന സംസ്ഥാനങ്ങളുടെ നിയമങ്ങളിൽ മാറ്റം ഉണ്ടാവില്ല.

Written by - Zee Malayalam News Desk | Last Updated : Jun 8, 2021, 07:43 AM IST
  • കോവിഡ് രണ്ടാം തരംഗം മൂലമുണ്ടായ നഷ്ടം നികത്താനായി ആഭ്യന്തര ഫ്ലൈറ്റുകളുടെ ടിക്കറ്റ് നിരക്ക് കേന്ദ്ര സർക്കാർ വർധിപ്പിച്ചിരുന്നു
  • ആർടി പിസിആർ വരുന്നതോടെ ആളുകൾ വിമാന യാത്ര ഒഴിവാക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്
  • ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പിനോട് നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ ആരാഞ്ഞിരുന്നു.
Rtpcr in Domestic flight: ആഭ്യന്തര യാത്രകൾക്ക് ആർ.ടി.പി.സി.ആർ നിർബന്ധമില്ല

Newdelhi: ആഭ്യന്തര യാത്രകൾക്ക് ഇനിമുതൽ ആർടിപിസിആർ (Rtpcr in Domestic flight) പരിശോധനാ ഫലം നിർബന്ധമില്ല. വാക്സിൻ രണ്ട് ഡോസും എടുത്തവർക്കാണ് ഇളവ് ലഭിക്കുക. വ്യോമയാനമന്ത്രി ഹർദീപ് സിങ്ങ് പുരിയാണ് ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് വ്യക്തത വരുത്തിയത്. ലാബുകൾക്കുള്ള പരിശോധനാ ലോഡ് കുറക്കുക എന്നതും ഇതിന് പിന്നിലുണ്ട്.

എങ്കിലും യാത്ര ചെയ്യുന്ന സംസ്ഥാനങ്ങളുടെ നിയമങ്ങളിൽ മാറ്റം ഉണ്ടാവില്ല. സംസ്ഥാനങ്ങളിൽ അങ്ങിനെയൊരു നിയമം  ഉണ്ടെങ്കിൽ അത് പാലിക്കാൻ ബാധകമാണ്. കോവിഡ് രണ്ടാം ഘട്ടത്തിന് ശേഷം കർശനമായ നിയന്ത്രണങ്ങളോടെ ജൂൺ ഒന്ന് മുതലാണ് വിമാന യാത്രകൾ പുനരാരംഭിച്ചത്.

Also Readഒരു രാജ്യം ഒറ്റ വാക്സിൻ നയം, എല്ലാവർക്കും സൗജന്യ വാക്സിന്‍, ഇനി കേന്ദ്രം നേരിട്ട് വാക്സിൻ വിതരണം കൈകാര്യം ചെയ്യും

അതിനിടയിൽ കോവിഡ് രണ്ടാം തരംഗം മൂലമുണ്ടായ നഷ്ടം നികത്താനായി ആഭ്യന്തര ഫ്ലൈറ്റുകളുടെ ടിക്കറ്റ് നിരക്ക് കേന്ദ്ര സർക്കാർ വർധിപ്പിച്ചിരുന്നു. നിർബന്ധിത് ആർടി പിസിആർ വരുന്നതോടെ ആളുകൾ വിമാന യാത്ര ഒഴിവാക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത് ഇതോടെയാണ് കൂടുതൽ നടപടികൾ കൊണ്ടുവരുന്നത്.

ALSO READ: Lakshadweep Issue: ഗോവയില്‍ എന്തുകൊണ്ട് ബീഫ് നിരോധനം നടപ്പാക്കുന്നില്ല? ചോദ്യവുമായി ശിവസേന നേതാവ് Sanjay Raut

ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പിനോട് നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ ആരാഞ്ഞിരുന്നു. തുടർന്നാണ് നടപടികൾ. തീരുാമാനം വന്നതോടെ ഇനി കൂടുതൽ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News