കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് ഖാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായി ഗവർണർ അറിയിച്ചു.
Hon'ble Governor Shri Arif Mohammed Khan expressed deep sorrow and shock at the crashlanding of Air IndiaExpress flight at Karipur. "Very sad to know of this mishap.All our feelings are with the passengers and their families. Govt is taking all steps"he said:PRO,KeralaRajBhavan
— Kerala Governor (@KeralaGovernor) August 7, 2020
Hon'ble President Shri Ram Nath Kovind @rashtrapatibhvn conveyed condolence to families of those who lost their lives in the plane crash at Karipur.Hon'ble Governor Shri Arif Mohammed Khan had conveyed to Hon'ble President, the details of rescue work:PRO,KeralaRajBhavan #karipur
— Kerala Governor (@KeralaGovernor) August 7, 2020
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ അപകടത്തില്‍ ദുഖം രേഖപ്പെടുത്തിയിരുന്നു. രാഷ്ടപതി ഗവർണർ ആരിഫ് ഖാനെ വിളിച്ച് സ്ഥിതിഗതികൾ ആരാഞ്ഞിരുന്നു.
Also read: Karipur flight crash: ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതി..
ഇന്നലെ രാത്രി 7:38 ഓടെയുണ്ടായ അപകടത്തില്‍ 17 പേരുടെ ജീവനാണ് ഇതുവരെ പൊലിഞ്ഞിരിക്കുന്നത്. കൂടാതെ 123 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് അതിൽ 15 പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.